അയർലണ്ടിലെ FICCI -ഉം ICCR  -ഉം ചേർന്ന് നടത്തുന്ന പ്രബന്ധ മത്സരം, ‘India and the World after Covid-19’

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും (ICCR) ചേർന്ന് സംഘടിപ്പിക്കുന്ന Global Essay Writing Competition- ൽ പങ്കെടുക്കാൻ അവസരം.

http://ficci.in/events/24894/Add_docs/Guidelines-Writing-Competition.pdf ‘India and the World after Covid-19’ എന്ന വിഷയത്തിലാണ് പ്രബന്ധ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
21  വയസ്സോ അതിനു മുകളിലോ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും, ഇന്ത്യൻ വംശജർക്കും,
ഇന്ത്യൻ ഓവർസീസ് സിറ്റിസൺഷിപ് ഉള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.

കോവിഡ്-19 ഇന്ത്യയെയും മറ്റ് ലോകരാഷ്ട്രങ്ങളെയും എങ്ങനെ സ്വാധീനിച്ചു, കോവിഡിനു ശേഷമുള്ള ലോകത്തെ വാർത്തെടുക്കുന്നതിൽ ഇന്ത്യയുടെ പ്രാധാന്യം തുടങ്ങിയ വസ്തുതകളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ 3000 വാക്കിൽ കുറയാതെയുള്ള പ്രബന്ധമാണ് മത്സരത്തിനായി പരിഗണിക്കുക.

മത്സരത്തിനായുള്ള പ്രബന്ധങ്ങൾ Entry to India and the World after Covid-19 എന്ന തലക്കെട്ടോടുകൂടി kv.vidhya@ficci.com. എന്ന email id – യിലേക്ക് ജൂലൈ 15 നു മുൻപായി അയക്കണം. അതിനു ശേഷം ലഭിക്കുന്ന  എൻട്രികൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.

മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി  FICCI-യുടെ വെബ്സൈറ്റ് സന്ദർശിക്കുക

http://ficci.in/events/24894/Add_docs/Guidelines-Writing-Competition.pdf

http://ficci.in/events-page.asp?evid=24894

Share this news

Leave a Reply

%d bloggers like this: