ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് ജൂലൈ 9 മുതൽ യാത്രചെയ്യാം

കോവിഡ് -19 വ്യാപനത്തെ തുടർന്നുള്ള യാത്ര നിയന്ത്രണങ്ങൾ ലഘൂകരിക്കും. ജൂലൈ 9 മുതൽ അയർലണ്ടും മറ്റ് ചില രാജ്യങ്ങളും തമ്മിലുള്ള യാത്രാ നിയന്ത്രണം നീക്കുമെന്ന് പ്രധാനമന്ത്രി
LEO VARADKAR അറിയിച്ചു.

യൂറോപ്യൻ യൂണിയനുമായി ചേർന്ന് ജൂലൈ 9 നകം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് VARADKAR പറഞ്ഞു.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ ബാധകമാകില്ല. ആരോഗ്യമേഘലയിലെ വിദഗ്‌ദകരുമായി ചർച്ച ചെയ്താകും ഗ്രീൻലിസ്റ്റ് പ്രസിദ്ധീകരിക്കുക. രണ്ടാഴ്ച കൂടുമ്പോൾ പട്ടിക അപ്‌ഡേറ്റ് ചെയ്യും. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ ക്ലസ്റ്ററുകൾ വർധിക്കുകയാണെങ്കിൽ അവയെ പട്ടികയിൽ നിന്നും നീക്കം ചെയ്യും.

നിലവിൽ വിദേശത്ത് നിന്ന് അയർലണ്ടിലെത്തുന്നവരോട് 14 ദിവസത്തേക്ക് സ്വമേധയ ക്വാറന്റൈനിൽ പോകാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. വിദേശത്തു നിന്നെത്തുന്ന എല്ലാ പൗരൻമാരും കോവിഡ് -19 പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് നൽകണം.

വിദേശ യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിനാൽ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകളും നിയന്ത്രണങ്ങളും വർദ്ധിപ്പിക്കും കൂടാതെ പാസഞ്ചർ ലൊക്കേറ്റർ ഫോം ഓൺലൈനിലും ലഭ്യമാക്കും. രാജ്യത്തേക്ക് വരുന്ന ആളുകൾക്ക് താപനില പരിശോധന കർശനമാക്കുമെന്നും LEO VARADKAR അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: