മീഹോൾ മാർട്ടിൻ അയർലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു; മന്ത്രിസഭ രൂപികരിച്ചു . ലിയോ വരേദ്കർ മന്ത്രിയാകും.

അയർലണ്ടിലെ പ്രധാനമന്ത്രി ( Taoiseach) ആയി ഫിയന ഫെയ്ൽ നേതാവ് മീഹോൾ മാർട്ടിനെ തിരഞ്ഞെടുത്തു.

2020 ഫെബ്രുവരി 8 -നു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് മാസങ്ങൾ നടന്ന ചർച്ചകൾക്കൊടിവിലാണ്  ഫിയന ഫെയ്ൽ,  ഫിയനഗെയ്ൽ, ഗ്രീൻ പാർട്ടി എന്നിവർ ചേർന്ന് മന്ത്രിസഭാ രൂപീകരിക്കാൻ ധാരണ ആയത്. ധാരണകൾ പ്രകാരം 2022 ഡിസംബർ വരെ മീഹോൾ മാർട്ടിപ്രധാനമന്ത്രി ആയി തുടരും. തുടർന്ന്  ഫിയന ഗെയ്ൽ നേതാവ് പ്രധാനമന്ത്രി ആകും.

1989 മുതൽ കോർക്ക് സൗത്ത്-സെൻട്രലിന്റെ TD-യും 2011 മുതൽ പാർട്ടിയെ നയിച്ച നേതാവുമായിരുന്നു 59-കാരനായ Micheál Martin.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ 93 TD-മാർ Martin-ന് അനുകൂലമായും 63 പേർ പ്രതികൂലമായും വോട്ട് ചെയ്തു. മൂന്ന് പേർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.

തിരഞ്ഞെടുപ്പിന് ശേഷം ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നിന്ന് ജനങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി തന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച TD-കളോടും നന്ദി അറിയിച്ചു.

അയർലണ്ടിനെയും ലോകത്തെയും ബാധിച്ച മഹാമാരിയെ അടിച്ചമർത്തുക എന്നതാണ് അടിയന്തിര പ്രവർത്തനമായി കാണുന്നതെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനുവേണ്ടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പറഞ്ഞു.

മുൻ പ്രധാനമന്ത്രി ലിയോ വരദ്കറിന്റെയും മുൻ ആരോഗ്യവകുപ്പുമന്ത്രി സൈമൺ ഹാരിസിന്റെയും പാൻഡെമിക് സമയത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

തന്റെ പ്രവർത്തങ്ങൾക്കെല്ലാം പ്രചോദനമായി കൂടെ നിൽക്കുന്ന ഭാര്യയോടും മക്കളോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
തുടർന്ന് പ്രധാനമന്ത്രി Micheál Martin പ്രസിഡന്റ് Michael D Higg-നെ സന്ദർശിച്ചു.

Share this news

Leave a Reply

%d bloggers like this: