അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണം

അത്യാവിശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഐറിഷ് സർക്കാർ.

അനാവശ്യ വിദേശയാത്രകൾ നടത്തുന്ന പൗരന്മാർക്ക് യാത്ര കാലഘട്ടത്തിലും അതിനു ശേഷമുള്ള ക്വാറന്റൈൻ പിരീഡിലും തൊഴിൽ അന്വേഷകർക്ക് ലഭിക്കുന്ന ആനുകൂല്യമോ പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റോ (PUP) ലഭിക്കില്ല.

സാമൂഹിക സംരക്ഷണ വകുപ്പാണ്   ഇതുമായി ബന്ധപ്പെട്ട സർക്കാർ  അറിയിപ്പ് സ്ഥിരീകരിച്ചത്. നിലവിലുള്ള കോവിഡ് -19 യാത്രാ മാർഗനിർദ്ദേശങ്ങൾ ജനങ്ങൾ  കർശനമായി പാലിക്കണം.
അവശ്യയാത്രകൾ മാത്രമേ പാടുള്ളൂവെന്നും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ സ്വമേധയ 14 ദിവസം ക്വാറന്റൈനിൽ പോകണമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ജൂലൈ 9 നകം പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും അയർലണ്ടിലേക്ക് മടങ്ങിയെത്തുന്നവർക്കും 14 ദിവസത്തെ ക്വാറന്റൈൻ ബാധകമാകില്ല.

Share this news

Leave a Reply

%d bloggers like this: