മോക്ഷം നേടാൻ ‘വിപ്ലവ സ്പിരിറ്റ്’ ; കേരളത്തിന്റെ മണമുള്ള മഹാറാണി ജിൻ അയർലണ്ടിൽ ഉത്പാദിപ്പിക്കുന്നു

കേരളത്തിന്റെ സ്വന്തം ജാതിപത്രിയുടെ  സത്തടക്കം ജൈവ കൃഷിയിലെ ഉൽപ്പന്നങ്ങൾ  കൊണ്ട് നിർമ്മിച്ച ജിൻ അയർലണ്ടിലെ കോർക്കിൽ ഉൽപ്പാദിപ്പിക്കുന്നു. 50 വർഷങ്ങൾക്ക് ശേഷം കോർക്കിൽ പുതിയതായി ആരംഭിച്ച റിബൽ സിറ്റി ഡിസ്റ്റ്ലെറിയിലാണ് മഹാറാണി ജിൻ ഉല്പാദിപ്പിക്കുന്നത്.

ഡിസ്റ്റ്ലെറി ഉടമകൾ ഐറിഷുകാരൻ  റോബർട്ട് ബാരറ്റും ഭാര്യ മലയാളിയായ ഭാഗ്യയും ആണ്. പഴയ മരുമക്കത്തായത്തെ ഓർമിപ്പിക്കുന്ന, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിപ്ലവവീര്യം സൂചിപ്പിക്കുന്നതിനായിട്ടാണ് മഹാറാണി എന്ന പേര് തെരഞ്ഞെടുത്തതെന്ന് ഭാഗ്യം പറഞ്ഞു

കേരളത്തിൻറെ രുചികളും അയർലണ്ടിന്റെ രുചികളും തമ്മിലുള്ള ഒരു സമന്വയം ആയിരിക്കും  മഹാറാണി ജിന്നിന് ഉണ്ടാകുക. ഈ വർഷം അവസാനത്തോടെ ഫാക്റ്ററി ടൂറിസ്റ്റുകൾക്ക് ആയി തുറന്നു കൊടുക്കാനും പദ്ധതിയുണ്ട്.



‘വിപ്ലവ സ്പിരിറ്റ്’ , ‘മോക്ഷം’ തുടങ്ങിയ മലയാള പദങ്ങൾ ഉള്ള കുപ്പിയുടെ ഡിസൈൻ കൗതുകം നിറഞ്ഞതാണ് .


IrishMalts.com വെബ്സൈറ്റിലും Celtic Whiskey Shop – കളിലും , ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും  €49 വിലയുള്ള ജിൻ ലഭ്യമാണ്.



Share this news

Leave a Reply

%d bloggers like this: