കോവിഡ് -19 വ്യാപന സാധ്യത : Naas ജനറൽ ആശുപത്രി വാർഡ് അടച്ചു

അയർലണ്ടിൽ കോവിഡ് -19 വ്യാപന സാധ്യത വർധിക്കുന്നു. ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നുവെന്നാണ് സൂചന. ആശുപതികളിലും രോഗ വ്യാപനം വർധിക്കുന്നു. കിൽഡെയർ കൗണ്ടിയിലെ Naas ജനറൽ ആശുപത്രി വാർഡ് കോവിഡ് വ്യാപന സാധ്യതയെ തുടർന്ന് അടച്ചു. 31രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വാർഡാണ് വൈറസ്‌ വ്യാപന സാധ്യതയെ തുടർന്ന് അടച്ചത്.

വാർഡിലെ ഒരു രോഗിക്ക് തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് ആശുപത്രി മാനേജ്മെന്റ് ഈ തീരുമാനം കൈക്കൊണ്ടത്. വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്ത വാർഡിലെ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 3 മുതൽ ഈ വാർഡിൽ സേവനം നടത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും.

കൂടാതെ ഈ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ
ഉദ്യോഗസ്ഥരോടും സ്വയം ഒറ്റപ്പെടാൻ നിർദ്ദേശിക്കുമെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. Naas ഹോസ്പിറ്റലിലെ ഒരു ക്ലീനിംഗ് സ്റ്റാഫിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം വൈറസ്‌ബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: