സ്കൂൾ തുറക്കുമ്പോൾ വൈറസ്‌ വ്യാപനത്തിൽ വർധനവ് ഉണ്ടായേക്കാം; ഉപപ്രധാനമന്ത്രി ലിയോ വരേദ്കർ

സ്കൂളുകൾ തുറക്കുന്നതിനുള്ള പദ്ധതികൾക്ക് അവസാനവട്ട രൂപകല്പന നടന്നതായി അയർലണ്ട്‌ സർക്കാർ. കോവിഡ് -19 വ്യാപനത്തെ തുടർന്ന് നിലവിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്‌. ഈ മാസം അവസാനത്തോടെ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലിയോ വരദ്കർ അറിയിച്ചു.

സ്കൂളുകളിൽ കൂടുതൽ അധ്യാപകരെ നിയമിക്കുകയും വിപുലമായ ക്ലീനിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. കോവിഡ് മുൻകരുതലുകൾ കർശനമായും പാലിക്കും. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്കൾ ഉൾപ്പടെ പ്രായോഗിക തലത്തിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

എന്നിരുന്നാലും സ്കൂളുകൾ തുറന്ന് ആഴ്‌ചകൾക്കുള്ളിൽ അവിടെ കോവിഡ് ക്ലസ്റ്ററുകൾ സംഭവിക്കാമെന്നാണ് സൂചന. ഇത് സ്കൂൾ അധികൃതരുടെ പിഴവു കൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് അത് വൈറസിന്റെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും രോഗം പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: