അയർലണ്ടിലെ നഴ്സിംഗ് ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക്  (Nursing and Midwifery Board of Ireland  – NMBI) നടന്ന തിരഞ്ഞെടുപ്പിൽ  മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം. 1393 വോട്ടുകൾ നേടിയാണ് കാറ്റഗറി 1 -ൽ വിജയിച്ചു ഷാൽബിൻ ഡയറക്റ്റർ ബോർഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത് .

ഷാൽബിനൊപ്പം മത്സരിച്ച മറ്റൊരു മലയാളിയായ രാജി മോൾ 864 വോട്ടുകളും നേടി മികച്ച പ്രകടനം കാഴ്ച വച്ചു .

ഷാൽബിൻ  ജോസഫിൻറെ പ്രാഥമിക വിദ്യാഭ്യാസം എറണാകുളം നോർത്ത് പറവൂരിലും, നഴ്സിങ് വിദ്യാഭ്യാസം ബാംഗ്ലൂരിലും പിന്നീട്  മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും ആണ് ചെയ്തത്. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഉള്ളിൽ അയർലൻഡിൽ നഴ്സുമാരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുന്നതിനുള്ള ഷാൾബിൻ ജോസഫിൻറെ  നേതൃപാടവം ജനറൽ നേഴ്സുമാരുടെ പങ്കാളികൾക്ക് ജോലി ലഭിക്കുന്നതിനുള്ള പ്രശ്നത്തിൽ നാമേവരും കണ്ടതാണ്. തുടർന്നും ഈ പോരാട്ടവീര്യം എന്നും എപ്പോഴും എല്ലാവിധ പ്രയാസം ഘട്ടങ്ങളിലും പുറത്തെടുക്കാൻ സാധിക്കട്ടെ എന്ന് നേർന്നുകൊള്ളുന്നു. മലയാളികൾക്ക് ആകെ അഭിമാനം ആയിരിക്കുന്ന ഈ ചരിത്ര നേട്ടത്തിൽ എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു.

NMBI ഇലക്ഷനിൽ കാറ്റഗറി നമ്പർ ടൂവിൽ  മരിയ വോഗൻ (Maria Vaughan) കാറ്റഗറി നമ്പർ 3-ൽ ക്ലാർക്ക് ബിഷപ്പും (Clarke Bishop) ജയിച്ചു വന്നിരിക്കുന്നു. ഇവരുടെ നിയമനങ്ങൾ ഹെൽത്ത് മിനിസ്റ്ററിന്റെ അംഗീകാരത്തോടുകൂടി തുടർന്ന് നടക്കുന്നതാണ്.

ഒരിക്കൽ കൂടി NMBI യുടെ പുതിയ സാരഥികൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നു കൊള്ളുന്നു.

Share this news

Leave a Reply

%d bloggers like this: