ബൾഗേറിയൻ ക്രിക്കറ്റ് ടീമിൽ അയർലൻഡ് മലയാളിയും, സ്വോഡ്സ്  ക്രിക്കറ്റ് ക്ലബിനും അഭിമാന നിമിഷം

ബൾഗേറിയൻ T20 ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച് അയർലൻഡ് മലയാളിയും. അയർലണ്ടിലെ ബ്ലാഞ്ചസ്ടൌണിൽ താമസിക്കുന്ന ഡെൽറിക്ക് വിനു വർഗീസാണ് തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ബൾഗേറിയൻ ടീമിന് വേണ്ടി കളിച്ചത്. മാൾട്ടയ്‌ക്കെതിരെ നടക്കുന്ന T20 അന്തരാഷ്ട്ര പരമ്പരയിലെ രണ്ടു മത്സരങ്ങളിലാണ് ഡെൽറിക്കിന് ലഭിച്ചത്. 130-140 കി.മി. സ്പീഡിൽ പന്തെറിയാൻ കഴിവുള്ള ഡെൽറിക്ക് മീഡിയം-ഫാസ്റ്റ് ബൗളർ ആയാണ് ടീമിൽ ഇടം പിടിച്ചത്.

ബൾഗേറിയയിൽ   വിദ്യാർത്ഥിയായ   ഡെൽറിക്ക് കഴിഞ്ഞ 4 സീസണുകളിൽ ഡബ്ലിനിലെ സ്വോഡ്സ്  ക്രിക്കറ്റ് ക്ലബിനു വേണ്ടി കളിച്ചിരുന്നു. ഇത്തവണ കോവിഡ് മൂലം ബൾഗേറിയയിൽ തന്നെ തങ്ങുക ആയിരുന്നു.

ബ്ലാഞ്ചസ്ടൌണിൽ താമസിക്കുന്ന ആറാട്ടുപുഴ സ്വദേശികളായ വിനു വർഗീസ് -മോളി വിനു  ദമ്പതികളുടെ മകനാണ് ഡെൽറിക്ക് . ഡെവിൻസ് , ഡെരോൺ എന്നിവർ സഹോദരങ്ങളാണ്. വിനു വർഷങ്ങളായി  ഡൺഡ്രം, സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബുകളിലെ  കളിക്കാരൻ ആയിരുന്നു.

അയർലണ്ടിലെ വിവിധ ക്ലബുകളിൽ കളിക്കുന്ന മലയാളികൾക്ക് ഡെൽറിക്കിന്റെ നേട്ടം  പ്രചോദനമാണ്.
ഭാവിയിൽ അയർലണ്ട് ടീമിലും  അയർലൻഡ് മലയാളികൾക്കും അവസരം ലഭിക്കും എന്നതിൽ സംശയം ഇല്ല.

Share this news

Leave a Reply

%d bloggers like this: