ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയിൽ

അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന് നാമകരണം ചെയ്ത സിനിമയിൽ നയന്‍താരക്ക് ഒപ്പം വേഷമിടുന്നത് കുഞ്ചാക്കോ ബോബനാണ്. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്ററാണ് അപ്പു ഭട്ടതിരി.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ തിരക്കഥ എസ് സഞ്ജീവന്റെതാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിക്കൊപ്പം അരുണ്‍ ലാൽ കൂടി ചേർന്നാണ് എഡിറ്റിംഗ്.

Share this news

Leave a Reply

%d bloggers like this: