അയർലണ്ടിൽ ബുധനാഴ്ച രാത്രി മുതൽ 6 ആഴ്ച്ച ലെവൽ 5 നിയന്ത്രണങ്ങൾ.സ്കൂളുകൾ തുറന്ന് പ്രവർത്തിയ്ക്കും

ഇന്ന് നടന്ന ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ.ബുധനാഴ്ച്ച അർദ്ധ രാത്രി മുതൽ 6 ആഴ്ച്ച അയർലണ്ടിൽ ലെവൽ 5 നിയന്ത്രണങ്ങൾ.
4 ആഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങളുടെ അവലോകനം ഉണ്ടാവും.

സ്കൂളുകളും  ചൈൽഡ് കെയർ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും.

വ്യായാമത്തിനായി വീട്ടിൽ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്യാൻ അനുവാദം ഉണ്ട്.

അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവ തുറന്ന് പ്രവർത്തിക്കില്ല.

കഫേകള്‍, ബാറുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍  എന്നിവിടങ്ങളില്‍ നിന്നും Takeaway – യും ഡെലിവറി സേവനങ്ങളും  മാത്രമേ ഉണ്ടാവുകയുള്ളൂ.

ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ പോലെയുള്ള അവശ്യ  ജോലികൾക്ക് പോകുന്നവർക്ക്  യാത്രാ നിയന്ത്രണമില്ല.

ഭവന സന്ദർശനങ്ങൾ നിരോധിച്ചെങ്കിലും പ്രായമായവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും സഹായിക്കാനും, കുട്ടികളുടെ പരിചരണത്തിനുമായി 5 കിലോമീറ്ററിന് ഉള്ളിലുള്ള ഒരു വീടുമായി മാത്രമായി ബന്ധം, Support Bubble – എന്ന പേരിൽ നിലനിർത്താൻ അനുവദിക്കും.

Pandemic Unemployment Payment – 350 യൂറോയിലേയ്ക്ക് തിരികെ  ഉയർത്തി.

ക്രിസ്തുമസ് കഴിവതും സാധാരണ രീതിയിൽ ആഘോഷിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഇതിനോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: