ഡബ്ലിനിലും വെക്സ്ഫോർഡിലും ടാപ്പ് വെള്ളം കുടിച്ച 52 പേർക്ക് അസുഖം ബാധിച്ചു; റിപ്പോർട്ട് പുറത്തുവിട്ട് മന്ത്രി

ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ സുരക്ഷിതമല്ലാത്ത ടാപ്പ് വെള്ളം ഉപയോഗിച്ച 52 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തനിക്ക് Environmental Protection Agency (EPA) കത്തയച്ചതായി തദ്ദേശസ്ഥാപന വകുപ്പ് മന്ത്രി ഡാര ഒബ്രയന്‍ പറഞ്ഞു.

ഡബ്ലിന്‍ നഗരത്തിലെയും, വാട്ടര്‍ഫോര്‍ഡിലെ Gorey പ്രദേശത്തെയും ടാപ്പ് വെള്ളം ഉപയോഗിച്ചവരിലാണ് രോഗം ബാധിച്ചതെന്നാണ് EPA അയച്ച കത്തില്‍ പറയുന്നത്. രണ്ട് പൊതുജല വിതരണ പ്ലാന്റിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നും, അധികൃതര്‍ കൃത്യമായ സുരക്ഷാമേല്‍നോട്ടം വഹിക്കാത്തതാണ് പ്രശ്‌നകാരണമെന്നും EPA നല്‍കിയ കത്തില്‍ പറയുന്നു. അണുവിമുക്തമാക്കാത്ത ജലം പൊതുജലവിതരണ സംവിധാനത്തിലേയ്ക്ക് കടന്നതാണ് ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത്.

സുരക്ഷിതമല്ലാതെ വെള്ളം ഉപയോഗിച്ച കുറഞ്ഞത് 52 പേര്‍ക്കെങ്കിലും അസുഖങ്ങള്‍ ബാധിച്ചതായി EPA കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചതായും, പ്ലാന്റുകളിലെ വെള്ളം ഇപ്പോള്‍ സുരക്ഷിതമാണെന്നും EPA അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. Creagh water treatment plant-ല്‍ പ്രശ്‌നമുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 26-ന് അത് പരിഹരിച്ചതായി Irish Water-ഉം അറിയിച്ചു. പ്രശ്‌നം ആവര്‍ത്തിക്കില്ലെന്ന് Irish Water ഉറപ്പു നല്‍കുകയും ചെയ്തു.

ജനങ്ങളുടെ ആരോഗ്യം പരമപ്രധാനമാണെന്നും, ഇത്തരത്തിലുള്ള വീഴ്ചകള്‍ അംഗീകരിക്കാനാകാത്തതാണെന്നും സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ഒബ്രയന്‍ പറഞ്ഞു. EPA, Irish Water അധികൃതരുമായി താന്‍ സംസാരിച്ചതായി പറഞ്ഞ അദ്ദേഹം, സംഭവം Irish Water മാനേജിങ് ഡയറക്ടര്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, വെക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സില്‍ ചീഫ് എക്‌സിക്യുട്ടീവുമാര്‍ എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയതായും കൂട്ടിച്ചേര്‍ത്തു.

എല്ലാ തദ്ദേശസ്ഥാപനങ്ങളും Irish Water-മായി ചേര്‍ന്ന് പ്ലാന്റുകളിലെ വെള്ളം സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയതായും ഒബ്രയന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: