ലിമറിക്കിൽ പുരുഷനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; 18-കാരി അറസ്റ്റിൽ

ലിമറിക്കില്‍ ഒരാളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൗമാരക്കാരിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നഗരത്തിലെ Westfield Park പ്രദേശത്ത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സംഭവത്തെപ്പറ്റി വിവരങ്ങള്‍ നല്‍കാന്‍ ഗാര്‍ഡ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയോടെ 18-കാരിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇവരാണ് ഇരയെ പരിക്കേല്‍പ്പിച്ചത് എന്നാണ് സംശയം. അതേസമയം ആക്രമണത്തിനുള്ള കാരണമോ, മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. ക്രിമിനില്‍ ജസ്റ്റിസ് ആക്ട്, 1984 പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ദൃക്‌സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Westfield Park, Ennis Road പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി 8-നും 10 മണിക്കും ഇടയില്‍ ഉണ്ടായിരുന്നവരോ, കാര്‍ ഡാഷ് ബോര്‍ഡിലെ ക്യാമറയിലോ മറ്റോ ദൃശ്യം പതിഞ്ഞവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: