ഡബ്ലിനിൽ മരുന്ന് നിർമ്മാണശാല ആരംഭിക്കാൻ കോവിഡ് വാക്സിൻ നിർമ്മാതാക്കളായ AstraZeneca; 100 പേർക്ക് ജോലി നൽകും

ഡബ്ലിനിലെ Blanchardstown-ല്‍ വാക്‌സിന്‍ നിര്‍മ്മാണശാല ആരംഭിക്കുമെന്ന് AstraZeneca. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന ലോകത്തെ മുന്‍നിര മരുന്നുകമ്പനികളില്‍ ഒന്നാണ് AstraZeneca. 300 മില്യണ്‍ യൂറോയിലേറെ ചെലവിട്ട് നിര്‍മ്മിക്കുന്ന നിര്‍മ്മാണശാലയില്‍ 100 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു.

മരുന്നുകളുടെ കൂട്ടിന് ആവശ്യമായ active pharmaceutical ingredient (API) നിര്‍മ്മിക്കുന്ന കേന്ദ്രമാണ് ഡബ്ലിനിലെ Alexion Campus in College Park-ല്‍ നിര്‍മ്മിക്കുക. ബ്രിട്ടിഷ്-സ്വീഡിഷ് ഉടമസ്ഥതയിലുള്ള കമ്പനിയാണ് AstraZeneca.

കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്തെ ശാസ്ത്രമേഖലയ്ക്ക് നേട്ടമാകുമെന്നും, മരുന്നുനിര്‍മ്മാണരംഗം വികസിക്കുമെന്നും കമ്പനി CEO Pascal Soriot പറഞ്ഞു. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമക്കാനും ഇത് സഹായിക്കും. വിവിധ തരത്തിലുള്ള മരുന്നുകള്‍ ഇവിടെ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംരംഭത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, പ്രദേശത്ത് വലിയ വികസനത്തിനും, രാജ്യത്തെ ജീവശാസ്ത്ര മേഖലയിലെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുമെന്ന് ട്വീറ്റ് ചെയ്തു.

comments

Share this news

Leave a Reply

%d bloggers like this: