മനസ്സിൽ വരയുണ്ടോ? Finglas Credit Union-ന്റെ Art Competition-ൽ പങ്കെടുത്ത് സമ്മാനം നേടാം

അയര്‍ലന്‍ഡിലെ കലാപ്രതിഭകള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ച് Finglas Credit Union. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തിന് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണയും, മത്സരരാര്‍ത്ഥികളുടെ എണ്ണക്കൂടുതലും ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയും യൂണിയന്‍ പങ്കുവയ്ക്കുന്നു.

Credit Union Art Competition 2021-ന്റെ വിഷയം ‘Imagine’ ആണ്. മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭാവനയിലുള്ള എന്തും- പ്രതീക്ഷകള്‍, ചിന്തകള്‍, സ്വപ്‌നങ്ങള്‍- തങ്ങളുടെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്താം.

സ്വന്തം മനസുകളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാവനകളെ പുറം ലോകത്തിന് കാണാന്‍ തക്കവണ്ണം വര്‍ണ്ണങ്ങളിലേയ്ക്ക് ചാലിക്കാനാണ് ഇത്തവണത്തെ മത്സരം ആഹ്വാനം ചെയ്യുന്നത്. ജീവിതത്തിലെ നിരന്തരമായ കഷ്ടപ്പാടുകളെയും, ദുരിതങ്ങളെയും മറക്കാന്‍ ശക്തിപകരുന്നവയാണ് കലാസൃഷ്ടികള്‍ എന്നതിനാല്‍ ഏതൊരു സൃഷ്ടിയും പ്രാധാന്യമര്‍ഹിക്കുന്നതാണ്.

കഴിഞ്ഞ 38 വര്‍ഷമായി അയര്‍ലന്‍ഡില്‍ കലാമത്സരപരിപാടി സംഘടിപ്പിച്ചുവരികയാണ് Finglas Credit Union. രാജ്യത്തെ കലാപ്രതിഭകള്‍ക്ക് പിന്തുണ നല്‍കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. ഏഴ് വയസിന് താഴെയുള്ള കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. എന്‍ട്രി സൗജന്യം.

പ്രാദേശികമായ മത്സരത്തില്‍ വിജയിക്കുന്നവര്‍ റീജനല്‍ ലെവല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഇവിടെ വിജയിക്കുന്നവര്‍ 2022 ഫെബ്രുവരിയില്‍ നടക്കുന്ന ദേശീയ തല മത്സരത്തില്‍ മാറ്റുരയ്ക്കും.

മത്സരത്തെക്കുറിച്ച് കൂടുതലറിയാനും, ഫോം ഡൗണ്‍ലോഡ് ചെയ്യാനും: https://www.finglascu.ie/Art-Competition

Share this news

Leave a Reply

%d bloggers like this: