Lidl സ്റ്റോറിലെ ജോലിക്കാരനെ അന്യായമായി പിരിച്ചുവിട്ടെന്ന് കണ്ടെത്തൽ :2400 യൂറോ നഷ്ടപരിഹാരം നൽകാൻ WRC ഉത്തരവ്

ഫുഡ് ഫ്രീസർ യൂണിറ്റിലേക്കുള്ള പവർ ഓഫ് ചെയ്തുവെന്നാരോപിച്ച് പിരിച്ചുവിട്ട Lidl സ്റ്റോർ അസിസ്റ്റന്റിന് നഷ്ടപരിഹാരം നൽകാൻ WORKPLACE RELATIONS Commission ((WRC) ഉത്തരവിട്ടു.

WRC adjudicator , ബ്രയാൻ ഡോളൻ ലിഡിലിന്റെ പിരിച്ചുവിടലിനെ അന്യായമായി കണക്കാക്കുകയും, കമ്പനി പിരിച്ചു വിട്ട Robert Januszewski എന്നയാൾക്ക് Lidl അയർലൻഡ് നഷ്ടപരിഹാരമായി 2,492 യൂറോ നൽകുകയും വേണമെന്ന് വിധിച്ചു.

ഏകദേശം 10 വർഷത്തോളം Lidl അയർലണ്ടിൽ ഇദ്ദേഹം ജോലി ചെയ്തിരുന്നു, ഫ്രീസർ സംഭവത്തിന് മുമ്പ് ഇദ്ദേഹത്തിന്റെ പേരിൽ അച്ചടക്ക ലംഘനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്നതും ഇദ്ദേഹത്തിന് വിധി അനുകൂലമാവാൻ കാരണമായി.

Lidl കമ്പനിയിൽ Robert Januszewski യുടെ ദീർഘകാലത്തെ സേവനം കണക്കിലെടുത്ത് കൊണ്ട് പിരിച്ചു വിടലിന് പകരം രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകിയാലും മതിയായിരുന്നുവെന്ന് adjudicator വിധിയിൽ പ്രസ്താവിച്ചു.

മറുവാദം..?

ഫ്രീസറിലേക്കുള്ള പവർ ഓഫ് ചെയ്യുമ്പോൾ ശീതീകരിക്കപെടെണ്ടാതായ ഭക്ഷണ സാധനങ്ങൾ കേടാവുമെന്നും ലിഡലിന്റെ ഉപഭോക്താക്കളെ ഇത് അപകടത്തിലാക്കുമെന്നും ലിഡ്‌ൽ വാദിച്ചു.

ഹിയറിംഗിൽ, തങ്ങളുടെ ഉപഭോക്താക്കളുടെ ആരോഗ്യത്തിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ ഇദ്ദേഹം പ്രവർത്തിച്ചുവെന്നും അതിനാൽ പിരിച്ചുവിട്ടത് തീർത്തും ന്യായമാണെന്ന് ലിഡൽ വാദിച്ചു.

ഫ്രീസർ യൂണിറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഏതാനും മിനിറ്റുകൾ നേരത്തേക്ക് പവർ ഓഫ് ചെയ്തതായി
Robert Januszewski സമ്മതിച്ചു. എന്നാൽ ഈ അവസരത്തിൽ താൻ പനിയിൽ നിന്ന് സുഖം പ്രാപിച്ച് വരികയായിരുന്നുവെന്നും അതിനാൽ വീണ്ടും അസുഖം വരുന്നതൊഴിവാക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ കുറച്ച് മിനിറ്റുകൾ മാത്രമേ ഓഫാക്കിയിട്ടുള്ളൂവെന്നും സ്റ്റോക്ക് കേടാകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: