ഉക്രൈന്‍ ടീമിന് ഡബ്ലിനില്‍ കരഘോഷങ്ങളോടെ വരവേല്‍പ്, ഒടുവില്‍ വിജയത്തോടെ മടക്കം

UEFAനാഷന്‍സ് ലീഗിലെ B1 ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഉക്രൈന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഥിതേയരായ അയര്‍ലന്‍ഡിനെ ഉക്രൈന്‍ പരാജയപ്പെടുത്തിയത്. ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ Viktor Tsygankov ആണ് ഉക്രൈനായി വിജയഗോള്‍ നേടിയത്. 47 ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു Tsygankov ന്റെ ഗോള്‍.

യുദ്ധഭൂമിയായ ഉക്രൈനില്‍‍ നിന്നും കളിക്കളത്തിലേക്കെത്തിയ ഉക്രൈന്‍ താരങ്ങളെ കരഘോഷങ്ങളോടെയായിരുന്നു അയര്‍ലന്‍ഡ് ആരാധകര്‍ വരവേറ്റത്. ഉക്രൈന്‍ ആരാധകര്‍ക്ക് അയര്‍ലന്‍ഡ് നായകന്‍ Seamus Coleman ഉക്രൈന്റെ ദേശീയ പുഷ്പമായ സൂര്യകാന്തിപൂവ് സമ്മാനിച്ചതും കളിക്കളത്തിന് പുറത്തെ ശ്രദ്ധേയ സംഭവമായി. മുന്‍പ് സമാനമായി സ്കോട്‍ലാന്റിലും, വെയില്‍സിലും ഉക്രൈന്‍ ഫുട്ബോള്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് താരങ്ങളും ആരാധകരും രംഗത്തുവന്നിരുന്നു.

അയര്‍ലന്‍ഡിന്റെ നാഷന്‍സ് ലീഗ് ടൂര്‍ണ്ണമെന്റുകളിലെ ജയമറിയാത്ത തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരമായിരുന്നു ഇന്നലെ നടന്നത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ അര്‍മേനിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് അയര്‍ലന്‍ഡ് പരാജയപ്പെട്ടിരുന്നു. നിലവില്‍ 2 മത്സരങ്ങളി‍ല്‍ പോയിന്റുകളൊന്നുമില്ലാതെ അയര്‍ലന്‍ഡ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Share this news

Leave a Reply

%d bloggers like this: