ഡബ്ലിനിൽ നടക്കുന്ന അണ്ടർ-23 ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ യുവനിരയുടെ അപരാജിത മുന്നേറ്റം

ഡബ്ലിനില്‍ നടക്കുന്ന Uniphar U-23 ഫൈവ് നാഷന്‍സ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വനിതാ ടീമിന് അപരാജിത മുന്നേറ്റം. വ്യാഴാഴ്ച യു.എസ്.എക്കെതിരായി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം വിജയിച്ചു. ടൂര്‍ണ്ണമെന്റിലെ ഇന്ത്യയുടെ നാലാമത്തെ മത്സരമായിരുന്നു ഇത്. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഉക്രൈന്‍ എന്നീ ടീമുകളോടായിരുന്നു ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. നെതര്‍ലന്‍ഡ്സിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ കളിച്ച മറ്റു മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചു.

യു.എസ്.എ ക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം യുഎസ് താരം ഹന്നാ മില്ലര്‍ ആയിരുന്നു ആദ്യ ഗോള്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് 48 ാം മിനിറ്റില്‍ നികിത ടോപ്പോ ഇന്ത്യക്കായി സമനില പിടിച്ചു. 49, 52 മിനിറ്റുകളില്‍ ഗോളുകള്‍ നേടി അന്നു ഇന്ത്യയെ രണ്ട് ഗോള്‍ ലീഡിലേക്ക് ഉയര്‍ത്തി. 58 ാം മിനിറ്റില്‍ വൈഷ്ണവി ഫാല്‍ക്കേയിലൂടെയായിരുന്നു ഇന്ത്യയുടെ നാലാം ഗോള്‍. ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം ഞായറാഴ്ച ഡബ്ലിന്‍ യു.സി.ഡി സ്റ്റേഡിയത്തില്‍ നടക്കും.

comments

Share this news

Leave a Reply

%d bloggers like this: