അയർലൻഡിലെ രണ്ടാമത് ഹിന്ദു കൺവെൻഷൻ ഓഗസ്റ്റ് 14 ന് ഡബ്ലിനിൽ നടക്കും

അയർലൻഡിലെ രണ്ടാമത്തെ ഹിന്ദു കൺവെൻഷൻ ഓഗസ്റ്റ് 14 ന് ഡബ്ലിനിലെ Phibblestown കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 2019 ലാണ് അയർലൻഡിൽ ആദ്യത്തെ ഹിന്ദു കൺവെൻഷൻ നടന്നത്, കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ഈ വർഷത്തെ കൺവെൻഷനിൽ സനാതന ധർമ്മത്തിന്റെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഐക്യം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സംഘടാകർ അറിയിച്ചു.

കൺവെൻഷനിൽ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര, സ്വാമി ചിദാനന്ദപുരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രാർത്ഥനകൾ, ഭജനകൾ, പരമ്പരാഗത ആഘോഷങ്ങൾ എന്നിവയും ഏകദിന കൺവെൻഷന്റെ ഭാഗമായുണ്ടാവും.

Share this news

Leave a Reply

%d bloggers like this: