ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ 3 റൺസിന് തോൽപ്പിച്ച് ഇന്ത്യ,മത്സരഫലത്തിൽ നിർണ്ണായകമായി സഞ്ജുവിന്റെ സേവ്

അവസാന പന്തു വരെ നീണ്ട ആവേശകരമായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്‌.

മൂന്ന് റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണിന്‍റെ വിക്കറ്റിന് പിന്നിലെ മാസ്മരിക പ്രകടനമായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാ ഓവറില്‍ 15 റണ്‍സായിരുന്നു വിൻഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് ലെ സ്റ്റംപിന് പുറത്ത് വൈഡായപ്പോള്‍ ബൗണ്ടറി കടക്കാതിരിക്കാൻ സഞ്ജു മിന്നൽ സേവായിരുന്നു നടത്തിയത് ഇത് മത്സരത്തിൽ ഫലത്തിൽ ഒടുവിൽ നിർണ്ണായകമാവുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്.309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇതോടെ 1-0 ന് മുന്നിലെത്തി.

75 റണ്‍സ് നേടിയ Kyle Mayerസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. Brandon King(54), Shamarh Brooks(46), Romario Shepherd (39), എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ശിഖര്‍ ധവാന്‍ (97), ശുഭ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്കോർ നൽകിയത്. സഞ്ജു (12), സൂര്യകുമാര്‍ യാദവ് (13) എന്നിവര്‍ നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്‌സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.രണ്ട് വിക്കറ്റ് വീതം നേടിയ യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

Share this news

Leave a Reply

%d bloggers like this: