അയർലൻഡിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സമാപന ചിത്രമായി ഇ-വലയം പ്രദർശിപ്പിക്കും

അയർലൻഡിലെ പതിമൂന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് അയർലൻഡ് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമിച്ച ‘e- വലയവും. GDSN Entertainment-ന്റെ ബാനറിൽ ജോബി ജോയ് നിർമ്മിച്ച് Revathy S Varma സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് e -വലയം. e -വലയത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു “Ashly Usha”.

മാഡ് ഡാഡ് എന്ന ചിത്രത്തിന് ശേഷം രേവതി എസ് വർമ്മ കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് E വലയം. ആഷലി ഉഷ, രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹീം, ആനീസ് എബ്രഹാം, അക്ഷയ് പ്രശാന്ത്, സിദ മുബാഷിർ, സാന്ദ്ര നായർ, ഗീത മാത്തൻ വിനോദ് തോമസ്, കുമാർ സേതു, കിഷോർ പീതാംബാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം : ജെറി അമൽദേവ്, ഗാന രചന റഫീക് അഹമ്മദ്, തിരക്കഥ സംഭാഷണം ശ്രീജിത്ത് മോഹൻദാസ്, ക്യാമറ അരവിന്ദ് k, സിങ്ക് സൗണ്ട് and സൌണ്ട് ഡിസൈനിംഗ് സ്മിത്ത് തമ്പാൻ.

ഇ വലയത്തിൽ ജെറി അമല്‍ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ‘വെള്ളോടിന്‍ കിങ്ങിണി’ എന്ന് തുടങ്ങുന്ന ഗാനം യൂടൂബിൽ റിലീസ് ആയിട്ടുണ്ട്. ഇതിനകം മൂന്നര ലക്ഷത്തിലധികം ആളുകളാണ് പ്രസ്തുത ഗാനം യൂട്യൂബ് വഴി കണ്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍, ദുര്‍ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: