അപൂര്‍വ ജനിതക രോഗങ്ങളെ നേരിടാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍

ഇന്ത്യക്കാരില്‍ എഴുപത് ലക്ഷം പേര്‍ അപൂര്‍വമായ ജനിതക രോഗം ബാധിച്ചവരാണ്. മനുഷ്യ ജീനുകളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നു ലഭിച്ച അറിവ് പ്രയോഗത്തില്‍ വരുത്തി ജനിതക രോഗങ്ങളെ നേരിടാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നു. വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ ജീനുകളില്‍ പഠനങ്ങള്‍ നടത്തുന്ന ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (CSIR-IGIB), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ഒരു കരാറില്‍ ഒപ്പ് വെച്ചു. ക്ലിനിക്കല്‍ തീരുമാനങ്ങളെ സഹായിക്കാന്‍ ‘അപൂര്‍വ രോഗങ്ങളും ജീനോമിക്സിന്റെ പ്രയോഗവും’ എന്ന വിഷയത്തില്‍ … Read more

സണ്‍ ബെഡ് ഉപയോഗം കുറച്ചില്ലെങ്കില്‍ അര്‍ബുദബാധ തൊട്ടടുത്തുണ്ട്.

അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്കിടയില്‍ സണ്‍ ബെഡ് ഉപയോഗത്തിന് നിരോധനം ഏര്‍പെടുത്തിയിട്ടും ഇത് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എന്നതില്‍ കുറവ് വന്നില്ലെന്ന് സര്‍വേ ഫലങ്ങള്‍. 18 വയസ്സിനു താഴെയുള്ളവര്‍ നിരന്തരം ഇത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സിലിയോ യൂണിവേഴ്‌സിറ്റി ആശുപത്രി ഗവേഷകരാണ് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്. 2014 -ല്‍ 14 ശതമാനം പേര്‍ സണ്‍ ബെഡ് ഉപയോഗിച്ചപ്പോള്‍ 2017 -ല്‍ ഒരു ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ പ്രസരണം അര്‍ബുദ ബാധക്ക് കരണമാകുമെന്നതിനാല്‍ 2013 മുതല്‍ … Read more

വിവാഹബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ മാനസിക ആരോഗ്യം മാത്രമല്ല ശാരീരിക ക്ഷമതയും കുറയ്ക്കും

ഡബ്ലിന്‍: വിവാഹ ബന്ധം വേര്‍പെടുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ തെളിവ് നല്‍കുന്നു. അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്ന കുട്ടികളെയും, വിവാഹ ബന്ധം വേര്‍പെടുത്തി അച്ഛന്റെയോ, അമ്മയുടേയോ ഒപ്പം മാത്രം കൂടെ ജീവിക്കുന്നവരും, രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരുടെയും ഇടയിലാണ് പഠനങ്ങള്‍ നടത്തിയത്. രക്ഷിതാക്കളില്‍ നിന്നും അകന്നു ജീവിക്കുന്നവരാണ് വിവാഹമോചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകള്‍. ഇത്തരക്കാര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നതോടൊപ്പം തന്നെ ആരോഗ്യം ക്ഷയിച്ചു വരുന്നതായും; പിന്നീട് പല രോഗങ്ങള്‍ക്ക് അടിമകളായി തീരുകയും … Read more

സന്ധിവാത രോഗികള്‍ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് പഠനങ്ങള്‍

അയർലണ്ടിലെ സന്ധിവാത രോഗികൾ തങ്ങളുടെ ജോലികളിൽ തുടരാനാവാതെ തീരാ വേദന അനുഭവിക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു. അയർലണ്ടിൽ ആദ്യമായി നടത്തിയ സന്ധിവാത രോഗ ബാധിതരിൽ നടത്തിയ സർവേയിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സർവേയിൽ പങ്കെടുത്ത 88 ശതമാനവും രോഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ്. ഇതിൽ 17 ശതമാനം രോഗം മൂർച്ഛിച്ച് നിർബന്ധിതമായി ജോലിയിൽ നിന്നും പിരിഞ്ഞുപോയവരുമാണ്. സന്ധിവാത രോഗം ബാധിച്ച് 70 ശതമാനവും സ്ത്രീകൾ ആണെന്നതാണ് സർവേയിലൂടെ കണ്ടെത്തിയ മറ്റൊരു പഠന റിപ്പോർട്ട്. പഠനം നടത്തിയവരിൽ 77 ശതമാനം കുറഞ്ഞ തോതിൽ … Read more

കുറഞ്ഞ അളവിലെ മദ്യപാനവും തലച്ചോറിന് ദോഷകരമെന്ന് പഠനങ്ങള്‍

മദ്യപാനം കൂടിയാലും കുറഞ്ഞാലും ശരീരത്തിന് ദോഷമെന്ന് റിപ്പോര്‍ട്ട്. 30 വര്‍ഷം നീണ്ടുനിന്ന പഠനത്തിനു ശേഷമാണ് ബിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ഇത് പ്രസിദ്ധീകരിച്ചത്. 2014 ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് മറ്റൊരു ലേഖനത്തില്‍ മിതമായ മദ്യപാനം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തില്ലെന്നും പറഞ്ഞിട്ടുണ്ട്. മദ്യപാനം കൂടിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് വികാരത്തിനും ബുദ്ധിക്കും ദോഷമായി ബാധിക്കും. കൂടാതെ കുറച്ചാല്‍ ബോധക്ഷയത്തിനു വരെ വഴിവയ്ക്കും. അമിത മദ്യപാനം മാത്രമാണ് ആരോഗ്യത്തിന് ദോഷമെന്നാണ് നമ്മള്‍ കരുതപ്പെട്ടിരുന്നത്. മിതമായ മദ്യപാനം ആരോഗ്യ പ്രശ്നങ്ങല്‍ ഒന്നു … Read more

ഹൃദ്രോഗികള്‍ കഴിക്കുന്ന ബീറ്റാ ബ്ലോക്കര്‍ ഗുളിക കൊണ്ട് ഹൃദയാഘാതം മാറുമോ?

ഹൃദ്രോഗികള്‍ കഴിക്കുന്ന ബീറ്റാ ബ്ലോക്കര്‍ ഗുളിക കൊണ്ട് ഹൃദയാഘാതത്തിന് ശമനമുണ്ടാകില്ലെന്നും അത് കൊണ്ട് രോഗികള്‍ക്ക് യാതൊരുവിധ ഗുണവും കിട്ടുന്നില്ലെന്നും പഠനം. ലണ്ടനിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന കണ്ട് പിടുത്തം നടത്തിയത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും രക്ത സമ്മര്‍ദ്ധം കുറക്കാനും വേണ്ടി ഹൃദ്രോഗികള്‍ക്ക് വ്യപാകമായി നല്‍കുന്ന ഗുളികയാണ് ബീറ്റ ബ്ലോക്കറുകള്‍. ഈ ഗുളിക കഴിക്കുന്നത് മൂലം ഹൃദയാഘാതത്തിന് ശമനമുണ്ടാകുമെന്നും ആശ്വാസം ലഭിക്കുമെന്നുമായിരുന്നു ഇത് വരെ കരുതിയിരുന്നത്. എന്നാല്‍ ഇത് അമിതമായി നല്‍കുന്നതിലൂടെ രോഗികളുടെ പണം നഷ്ടപ്പെടുകയല്ലാതെ വേറെ … Read more

കുട്ടികള്‍ക്ക് എപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ കൊടുക്കാം ? ബില്‍ ഗേറ്റ്സ് പറയുന്നത് ഇങ്ങനെ

കുഞ്ഞു കരങ്ങളില്‍ മൊബൈല്‍ കൊടുക്കുന്ന മാതാപിതാക്കള്‍ ഒന്ന് ബില്‍ ഗേറ്റ്സ് പറയുന്നത് കേട്ടോളൂ… ടെക്നോളജിയുടെ കാര്യത്തില്‍ നമ്മളെക്കാള്‍ അറിവുള്ള ആധുനീക കമ്പ്യൂട്ടര്‍ മേഖലയുടെ ഗതി വിഗതികള്‍ നിര്‍ണയിക്കുന്ന ബില്‍ ഗേറ്റ്സിനു സ്മാര്‍ട്ട് ഫോണ്‍ മക്കളുടെ കൈയ്യില്‍ കൊടുക്കേണ്ട പ്രായത്തെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ട്. പതിനാലു വയസു ആകാതെ സ്മാര്‍ട്ട് ഫോണ്‍ കുട്ടികളുടെ കൈയ്യില്‍ ഏല്‍പ്പിക്കില്ല എന്നാണ് ബില്‍ഗേറ്റ്സിന്റെയും ഭാര്യ മെലിന്തയുടെയും തീരുമാനം. ഇക്കാര്യത്തില്‍ ഒരു കര്‍ക്കശ നിയമാവലിയും അവര്‍ പാലിക്കുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ബില്‍ ഗേറ്റ്സ് വെളിവാക്കിയത്. … Read more

ആന്റിബയോട്ടിക് കഴിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടിക്ക് സാധ്യത കൂടുതല്‍

കുട്ടികളില്‍ ശരീരഭാരവും, പൊണ്ണത്തടിയും കൂടാന്‍ ആന്റിബയോട്ടിക്കുകള്‍ കാരണമാകുന്നതായി പഠനങ്ങള്‍. കുട്ടികളില്‍ രോഗബാധയെ തുടര്‍ന്ന് നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ പൊണ്ണത്തടിക്ക് പ്രധാനകാരണമാണെന്നു കണ്ടെത്തിയത് ഐറിഷ് റോയല്‍ കോളേജ് ഓഫ് ഫിസിക്‌സ് ആണ്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അമ്മയുടെ ബോഡി മാസ് ഇന്‍ഡക്സ്, കുഞ്ഞിന്റെ ഉറക്കത്തിന്റെ ദൈര്‍ഘ്യം ഇങ്ങനെ പല സാധ്യതകളോടൊപ്പം ചെറുപ്രായത്തിലുള്ള ആന്റി ബയോട്ടിക് ഉപയോഗവും പൊണ്ണത്തടിയ്ക്ക് കാരണമായേക്കുമെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. 5 വയസ്സുള്ള 9000 ഐറിഷ് കുട്ടികളില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. രണ്ട് വയസിനിടയില്‍ … Read more

അയര്‍ലണ്ടില്‍ റാഡോണ്‍ വാതക വ്യാപനം കൂടുന്നു; 460,000 ആളുകള്‍ക്ക് അര്‍ബുദ സാധ്യതാ മുന്നറിയിപ്പുമായി ജിയോളജിസ്റ്റുകള്‍

ഡബ്ലിന്‍: ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്ന റാഡോണ്‍ വാതകം അയര്‍ലന്‍ഡില്‍ സുലഭമാണെന്ന് ജിയോളജിസ്റ്റുകള്‍. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ റാഡോണ്‍ സാധ്യതയുള്ള സ്ഥലങ്ങളെ കോര്‍ത്തിണക്കി പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 4,60,000 പേര്‍ക്ക് ഈ വാതകം ശ്വസിക്കുന്നതിലൂടെ ശ്വാസകോശ അര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഓരോ വര്‍ഷവും 250-ല്‍ അധികം ശ്വാസകോശ അര്‍ബുദ മരണം റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ടെന്നും ഗവേഷകസംഘം തെളിവ് നല്‍കുന്നു. ഭൂപടത്തെ അടിസ്ഥാനമാക്കി തെക്ക്-കിഴക്കും, പടിഞ്ഞാറന്‍ അയര്‍ലണ്ടുമാണ് കൂടുതലും റാഡോണിന്റെ വ്യാപനം കൂടുതലുള്ള ഭൂഭാഗം. റാഡോണിന്റെ … Read more

കടുപ്പം കുറഞ്ഞ സിഗററ്റുകള്‍ കൂടുതല്‍ അപകടം, ശ്വാസകോശാര്‍ബുദ സാധ്യത കൂട്ടും

കടുപ്പം കുറഞ്ഞ സിഗററ്റുകളാണ് താരതമ്യേന പ്രശ്ന രഹിതം എന്ന് വിചാരിക്കുന്നവരുണ്ടാകാം. എന്നാല്‍ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് അമേരക്കന്‍ ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. താരമ്യേന ആരോഗ്യത്തിന് കുറഞ്ഞ തോതില്‍ മാത്രം ഹാനികരമായത് എന്ന അവകാശവാദത്തില്‍ കമ്പനികള്‍ വിപണിയിലെത്തിക്കുന്ന സിഗററ്റുകളാണ് ഏറ്റവും പ്രശ്്നമുണ്ടാക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലൈറ്റ്‌സസ്, മൈല്‍ഡ് തുടങ്ങിയ ലേബലുകളില്‍ കുറഞ്ഞ നിക്കോട്ടിന്‍ അളവ് അവകാശപ്പെട്ട് ഇറങ്ങുന്ന സിഗററ്റുകള്‍ ശ്വാസകോശാര്‍ബുദ സാദ്ധ്യത കൂട്ടും. അഡിനോകാര്‍സിനോമ എന്ന … Read more