കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി ശ്രീ. കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫും കോണ്‍ഗ്രസും ഈ പ്രശ്‌നം ഉടനടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഈ പ്രതിസന്ധി എത്രയും പെട്ടന്ന് അവസാനിപ്പിച്ചേ മതിയാകൂവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കവെ മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെടാന്‍ ചെന്നിത്തല തയാറായിരുന്നില്ല. യുഡിഎഫ് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതിനുശേഷമാണ് മാണിക്കെതിരെ തുറന്നടിച്ച് … Read more

മന്ത്രി കെ.എം മാണിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുടരാനുള്ള അര്‍ഹതയും നഷ്ടപ്പെട്ടുവെന്ന് സി.പിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുടരാനുള്ള അര്‍ഹതയും നഷ്ടപ്പെട്ടുവെന്ന് സി.പിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഹൈക്കോടതി വിധി മാണിയെ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെയും ബാധിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വ്യക്തമാക്കി. ഇതാണ് പിണറായിയുടെ പോസ്റ്റ്: ബാര്‍ കോഴയുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ, കെ എം മാണി രാജിവെക്കണം അല്ലെങ്കില്‍ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. അധികാരത്തില്‍ കടിച്ചു തൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും … Read more

രാജി പ്രഖ്യാപിച്ചില്ല, കോടതി വിധിയില്‍ ഗൂഢാലോചനയുണ്ടെന്ന് മാണി

  കൊച്ചി: ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കെഎം മാണിയുടെ പ്രതികരണം. നാളെ പാര്‍ട്ടി മീറ്റിംഗ് കൂടുമെന്നും അതിന് ശേഷം മാത്രമെ തിരൂമാനമുണ്ടാകുകയുള്ളുവെന്നും മാണി പറഞ്ഞു. ഗൂഢാലോചനയുടെ കാര്യങ്ങളെല്ലാം പിന്നീട് വെളിപ്പെടുത്തുമെന്നും മാണി പറഞ്ഞു. തൃപ്പുണിത്തുറയിലെ വീട്ടില്‍ നിന്നും പുറത്തേക്ക് വരുമ്പോഴാണ് മാണിയുടെ പ്രതികരണം. -എജെ-

മാണിയുടെ രാജി ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി; യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനം

തിരുവനന്തപുരം: കെ.എം.മാണിയുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ നേതാക്കളുമായി ഫോണില്‍ സംസാരിച്ചുവെന്നും ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് യുഡിഎഫ് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാണിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണി രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്കിയത്. -എജെ-

മാണി തൃപ്പുണിത്തുറയിലുള്ള മകളുടെ വീട്ടില്‍; ഗെയിറ്റിനു പുറത്ത് വന്‍പ്രതിഷേധം

മാണി തൃപ്പുണിത്തുറയിലുള്ള മകളുടെ വീട്ടില്‍; ഗെയിറ്റിനു പുറത്ത് വന്‍പ്രതിഷേധം കൊച്ചി: മന്ത്രി കെ.എം. മാണി എറണാകുളത്തെ തൃപ്പുണിത്തുറയിലുള്ള മകളുടെ വീട്ടിലെന്ന് കണ്ടെത്തി. ഇന്ന് രാവിലെ കോട്ടയത്തുനിന്നാണ് മാണി ഇവിടെ എത്തിയത്. തൃപ്പുണിത്തുറയിലെ ഈ വീട്ടുവളപ്പില്‍ മാണിയുടെ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ വീടിന്റെ ഗെയിറ്റിന്റെ പുറത്ത് കരിങ്കൊടിയുമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. മാണി പുറത്തിറങ്ങുകയാണെങ്കില്‍ തടയാനാണ് ഇടതുപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. -എജെ-

കൊച്ചിയിലെ യുഡിഎഫ് യോഗം മാറ്റി; യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത്

  കൊച്ചി: കെ.എം.മാണി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു വൈകിട്ട് ചേരാനിരുന്ന അടിയന്തര യുഡിഎഫ് യോഗം മാറ്റി. ചൊവ്വാഴ്ച രാവിലെ യോഗം തിരുവനന്തപുരത്ത് നടക്കും. അടിയന്തരയോഗം ചേരാന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള ഘടകകക്ഷി നേതാക്കളോട് കൊച്ചിയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും പല നേതാക്കളും അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് യോഗം നടത്താന്‍ തീരുമാനിച്ചത്. -എജെ-

മാണി മാത്രമല്ല ഉമ്മന്‍ ചാണ്ടിയും രാജിയ്ക്കണമെന്ന് വി.എസ്

  തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും എന്ന് കോടതി പരാമര്‍ശിച്ച സാഹചര്യത്തില്‍ മാണി ഉടന്‍ രാജി വെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയെ വിശുദ്ധനായി പ്രഖാപിച്ച് മാണിക്കായി എല്ലാവിധ സഹായവും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജി വെച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാണി മന്ത്രി സ്ഥാനത്തിരിക്കെ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതില്‍ ഔചിത്യമില്ലെന്ന് കോടതി പറഞ്ഞിരിക്കുകയാണ്. ഇതാണ് ഇക്കലമത്രെയും താനും മറ്റു പ്രതിപക്ഷ നേതാക്കളും നിയസഭയ്ക്ക് … Read more

മാണിക്ക് മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് കൊടിയേരി

  തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണിക്ക് മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ‘സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം’ എന്നാണ് കോടതി നടത്തിയ പരാമര്‍ശം. ഇത് മുഖ്യമന്ത്രിയുടെ നിരപരാധിത്വം പോലും ചോദ്യം ചെയ്യുന്ന പരാമര്‍ശമാണ് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേസിന്റെ തുടക്കം മുതല്‍ മാണിയെ വഴിവിട്ട് സഹായിച്ചു കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. കേസിന്റെ ആവശ്യങ്ങള്‍ക്കായി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സേവനത്തിന് … Read more

മാണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി, ഇന്ന് കപില്‍ സിബലിന് കൊടുത്തത് 20 ലക്ഷം

  കൊച്ചി: കെ എം മാണിയെ ബാര്‍കോഴ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് ഒരു കോടി രൂപയ്ക്കടുത്ത്. ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിലൊരാളായ കബില്‍ സിബലിനെ ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിച്ച സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ടി ചെലവിട്ടത് 20 ലക്ഷത്തോളം രൂപയാണെന്നാണ് സൂചന. ഏഴര ലക്ഷം രൂപയാണ് കബില്‍ സിബല്‍ കേസിന് ഹാജരാകുന്നതിന് വേണ്ടി മാത്രം സാധാരണ രീതിയില്‍ പ്രതിഫലം പറ്റുന്നത്. യാത്രച്ചെലവും മറ്റു ചെലവുകളും സൗകര്യങ്ങളുമെല്ലാം വേറെ. ഇന്ന് … Read more

മാണി രാജിവെയ്ക്കും;കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടു

  തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എം.മാണിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാണിയുടെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ മാണിയുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും മുഖ്യമന്ത്രിയുമായി ടെലിഫോണിലും സംസാരിച്ചു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡും കെപിസിസിയും മാണിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി തലസ്ഥാനത്ത് … Read more