മാണി രാജിവെയ്ക്കും;കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടു

  തിരുവനന്തപുരം: ബാര്‍ കോഴ കേസിലെ കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എം.മാണിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാണിയുടെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ മാണിയുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും മുഖ്യമന്ത്രിയുമായി ടെലിഫോണിലും സംസാരിച്ചു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡും കെപിസിസിയും മാണിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി തലസ്ഥാനത്ത് … Read more

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന ഹൈക്കോടതി പരാമര്‍ശം; മാണിയുടെ രാജിക്കായി സമ്മര്‍ദമേറുന്നു

  തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉയരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും മാണിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. മാണിയുടെ രാജി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മാണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടു. രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. മാണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണനെന്നും അല്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടി വരുമെന്നു വി.ഡി. സതീശന്‍ അറിയിച്ചു. … Read more

മാണിയുടെ രാജി: ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

  തിരുവനന്തപുരം: മന്ത്രി കെ.എം.മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും, കെ.എം മാണിയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ രാജിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അഭിപ്രായം പറയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് അടിയന്തിര നേതൃയോഗം ഉടന്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ ഉണ്ടാകും. എല്ലാ നേതാക്കന്മാരുമായും ടെലഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാണിയുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. -എജെ-

ബാര്‍ കോഴ:സര്‍ക്കാരിനും മാണിക്കും കനത്ത തിരിച്ചടി; മന്ത്രിസ്ഥാനത്ത് തുടരണോയെന്ന് മാണിയുടെ മനസാക്ഷി തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

  കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിക്കും സര്‍ക്കാരിനും ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. കോഴവാങ്ങിയതിന് തെളിവുണ്ടെന്ന് പരാമര്‍ശിച്ച ഹൈക്കോടതി മാണി മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നും ജസ്റ്റിസ് ബി. കമാല്‍ പാഷ ചൂണ്ടിക്കാട്ടി. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ … Read more

നേതൃമാറ്റം…കോണ്‍ഗ്രസില്‍ പല അഭിപ്രായമെന്ന് കെവി തോമസ്…

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതൃമാറ്റത്തിനുള്ള സാധ്യതകളില്‍ നിലപാടറിയിച്ച് കെ.വി തോമസ് എം.പി. നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പല അഭിപ്രായങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. എന്നാല്‍ അദ്ദേഹം തുടരണമോ എന്നകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനാവണം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളടക്കം പരിഗണിച്ചാവണം ഇക്കാര്യത്തിലുളള തീരുമാനമെന്നും കെ.വി.തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യു.ഡി.എഫിലെ പൊട്ടിത്തെറിക്ക് ശക്തി വര്‍ധിക്കുകയാണ്. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ … Read more

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഭരണം ത്രിശങ്കുവില്‍

  തിരുവനന്തപുരം:തിരുവനന്തപുരത്ത് ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തോടെ കോര്‍പ്പറേഷനില്‍ ത്രിശങ്കു ഭരണത്തിനു സാധ്യത. ആറു സീറ്റില്‍നിന്ന് 34ലേക്കു ബിജെപി കുതിച്ചുയര്‍ന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി. നഗര ഭരണം പിടിക്കാനിറങ്ങിയ യുഡിഎഫിനെ പിന്നിലാക്കിയാണ് ബിജെപി കുതിച്ചുകയറിയത്. വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ലീഡുണ്ടായിരുന്നു. പതിയെ പതിയെ ബിജെപി പിടിച്ചുകയറി. ആറക്കമെന്ന ഒറ്റ സംഖ്യയില്‍നിന്നു ബിജെപി നേതൃത്വങ്ങളെപ്പോലും ഞെട്ടിച്ച് 30നു മുകളിലേക്കുയര്‍ന്നു. യുഡിഎഫിനു കനത്ത പ്രഹരമേല്‍പിച്ച ബിജെപി പരമ്പരാഗത എല്‍ഡിഎഫ് കേന്ദ്രങ്ങളെപ്പോലും നേട്ടമുണ്ടാക്കി. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സി. ജയന്‍ബാബു, … Read more

‘പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല, ജനങ്ങളുടെ വിധി മുന്നറിയിപ്പായി എടുക്കും’: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ വിധി മുന്നറിയിപ്പായി എടുത്ത് ഗവണ്‍മെന്റ് തലത്തില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘തിരിച്ചടിയുടെ കാരണം പാര്‍ട്ടി കേന്ദ്രങ്ങളുമായി ചര്‍ച്ച ചെയ്യാതെ തുറന്നു പറയാനാവില്ല. പരാജയ കാരണം പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ചെയ്ത് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും’. മുന്നണി തലത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി ബിജെപി വിജയം … Read more

ബാര്‍ കോഴയൊന്നും പാലായില്‍ ഏശില്ലെന്ന് മാണി, പാലാ മാത്രമല്ല കേരളമെന്ന് ടി.എന്‍.പ്രതാപന്‍

????? ?????????? ????????? ??????????? ????, ???? ????????? ?????????? ??.????.????????? ????: ????? ??? ?????? ????????? ??????????? ??????? ??.??.????. ???????? ?????? ????? ????? ???????????????. ????? ??? ???????????????????????? ??????????? ????????????????????????????? ???? ????????. ????????? ???????? 26 ????????? 20??? ??????? ?????????. 17 ?????? ????? ?????????? ?????????. ?????? ????????? ????? ????????? ??????? ????????????? ????????????? ???? ??????. ??????? ??????????? ??????????????? ??????????? ?? … Read more

വെള്ളാപ്പള്ളി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനേറ്റ തിരിച്ചടി; ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മറുകരണത്തും അടിച്ചിരിക്കുകയാണ്: വി.എസ്

  തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് ഏറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ അപകടകരമായ നിലപാടുകളാണ് ബിജെപിക്ക് തിരുവനന്തപുരത്ത് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. വലിയ മുന്നേറ്റമുണ്ടാകുമെന്ന് വെള്ളാപ്പള്ളി അവകാശവാദം ഉന്നയിച്ച കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒരു ചലനവും ഉണ്ടായില്ല. കേരളത്തിന്റെ മനസ് മതേതരമാണെന്ന് തെരഞ്ഞെടുപ്പ് വിജയം തെളിയിക്കുന്നു. ‘എല്‍ഡിഫിന്റെ സംശുദ്ധരാഷ്ട്രീയത്തിന് അനുകൂലമായും യുഡിഎഫിന്റെ അഴിമതി അനുകൂല, വര്‍ഗീയ നിലപാടുകള്‍ക്കുമെതിരായും ജനങ്ങള്‍ എഴുതിയ വിധിയാണ് ഈ തെരഞ്ഞെടുപ്പ് … Read more

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം, ബിജെപിക്കും നേട്ടം, യുഡിഎഫിന് കനത്ത തിരിച്ചടി

  തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍മുന്നേറ്റം. സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്, ജില്ലാ, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടിയപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലടക്കം വന്‍ തിരിച്ചടിയാണു യുഡിഎഫിനു നേരിട്ടിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍ മുന്നേറ്റമാണു ബിജെപി നടത്തിയിരിക്കുന്നത്. കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ആറു സീറ്റു മാത്രം ഉണ്ടായിരുന്ന ബിജെപി 35 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് 21 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്‍വാങ്ങി. 43 സീറ്റു ലഭിച്ച എല്‍ഡിഎഫിനു പക്ഷേ ഒറ്റയ്ക്കു ഭരിക്കാനുള്ള … Read more