അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്കാര ശുശ്രൂഷകൾ നാളെ
Hollystown-ൽ അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്കാര ശുഷ്രൂഷകൾ നാളെ (ജൂൺ 6, ഞായറാഴ്ച) നടക്കും. ഇന്ന് വൈകിട്ട് 5 മണി മുതൽ 10 മണി വരെ വീട്ടിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച രാവിലെ 8.15-ന് ഫസ്റ്റ് മാസ്സും, 9.15-ന് ഫ്യൂണറൽ മാസ്സും നടക്കുമെന്ന് സിറോ മലബാർ കാത്തലിക് ചർച്ച് ബ്ലാഞ്ചസ്റ്റോൺ അറിയിച്ചു. ശേഷം ഭൗതിക ദേഹം കേരളത്തിൽ എത്തിച്ച് അടക്കം ചെയ്യും.