Naas-ലെ ഹോളി ആഘോഷത്തിൽ സജീവ സാന്നിധ്യമായി ഗാർഡ അംഗങ്ങളും

Naas-ലെ ബീഹാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യക്കാർ നടത്തിയ ഹോളി ആഘോഷത്തിലേക്കാണ് Naas-ലെ ഗാർഡ സേനാംഗങ്ങൾക്കും ക്ഷണം ലഭിച്ചത്. ദേഹത്ത് വർണ്ണങ്ങൾ വാരിപ്പൂശിയും മറ്റും അയർലണ്ടിലെ പോലീസ് സേനയും ഹോളി ആഘോഷത്തിൽ പങ്കുചേർന്നു.

ഇൻസ്‌പെക്ടർ പോൾ റെയ്ലി, ഗാർഡ ഉദ്യോഗസ്ഥരായ ഗ്യാരി കോഗൻ, ഷെയ്ൻ സ്മിത്ത് എന്നിവർ ഇന്ത്യൻ സമൂഹത്തോടൊപ്പം ഹോളി ദിവസം ഓർമ്മിക്കത്തക്കതാക്കി. അയർലണ്ടിലെ ജനതയും ഇന്ത്യൻ സംസ്കാരവും എത്രത്തോളം ഇഴുകിച്ചേർന്നു എന്നതിന് മറ്റൊരു തെളിവായിഈ ഹോളി ആഘോഷം.

Share this news

Leave a Reply

%d bloggers like this: