അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിക്കാൻ Energia

അയര്‍ലണ്ടില്‍ ഊര്‍ജ്ജനിരക്കില്‍ വര്‍ദ്ധന പ്രഖ്യാപിച്ച് മറ്റൊരു കമ്പനിയായ Energia. ഏപ്രില്‍ 25 മുതല്‍ നിരക്കില്‍ വര്‍ദ്ധന വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലോകവിപണിയിലെ വില വര്‍ദ്ധനയാണ് ഉപഭോക്തൃ വിലയിലും വര്‍ദ്ധന വരുത്താന്‍ കാരണമായിരിക്കുന്നതെന്ന് Energia പറയുന്നു.

വൈദ്യുതി നിരക്കില്‍ 15% ആണ് വര്‍ദ്ധന. അതായത് ആഴ്ചയില്‍ ഓരോ ഉപഭോക്താവും ശരാശരി 4.75 യൂറോ അധികമായി നല്‍കേണ്ടിവരും.

ഗ്യാസിന് ആഴ്ചയില്‍ 3.45 യൂറോയും, ഡ്യുവല്‍ ഫ്യുവല്‍ ഉപഭോക്താക്കള്‍ അതിന് ആഴ്ചയില്‍ 8.20 യൂറോയും വില വര്‍ദ്ധന നടപ്പിലാകുന്നതോടെ അധികമായി നല്‍കേണ്ടിവരും.

ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വീസ് തങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും, അമിതച്ചെലവ് താങ്ങാന്‍ പറ്റാത്തവരെ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് സംഘം ബന്ധപ്പെടുമെന്നും Energia പറഞ്ഞു.

ഈ മാസം ആദ്യം മറ്റൊരു ഊര്‍ജ്ജ കമ്പനിയായ Bord Gais-ഉം നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: