ന്യൂഡല്‍ഹി: രാജ്യത്തു വില്‍ക്കുന്ന ഒന്‍പതു തരം മാഗി നൂഡില്‍സിന് വിലക്കേര്‍പ്പെടുത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു മാഗി വില്പന നടത്തിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തി. മാഗിയുടെ സാമ്പിള്‍ പരിശോധിച്ചു സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടും കേന്ദ്രം നടപടിക്കു പരിഗണിച്ചു. ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ജെ.പി. നദ്ദ പറഞ്ഞു.
അതേസമയം, മാഗിയില്‍ അപകടകരമായ രാസപദാര്‍ഥം ഒന്നും ചേര്‍ത്തിട്ടില്ലെന്നു നെസ്‌ലെ അറിയിച്ചു. ഉത്പന്നം പിന്‍വലിച്ചതു ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതുകൊണ്ടാണ്. വിശ്വാസ്യത വീണ്ടെടുത്തു ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും നെസ്‌ലെ അധികൃതര്‍ അറിയിച്ചു.
വിവാദത്തെത്തുടര്‍ന്നു സിംഗപ്പൂരും മാഗിയുടെ വില്പന നിരോധിച്ചു. ഇന്ത്യയിലെ നടപടിയുടെ പശ്ചാത്തലത്തിലാണു സിംഗപ്പൂരും നടപടി സ്വീകരിച്ചത്.
-എജെ-