ഡബ്ലിന്‍: താലഗട്ട് ആശുപത്രിയില്‍ 102 വയസുകാരിയായ രോഗിക്ക് 26 മണിക്കൂര്‍ ട്രോളിയില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ താലഗട്ട് ആശുപത്രി മാപ്പ് പറഞ്ഞു. തിരക്ക് മൂലം കിടക്ക ലഭിക്കാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആശുപത്രയിലെത്തിയ ഇവര്‍ക്ക് ചൊവ്വാഴ്ച വൈകിട്ട് 5 മണിവരെ ട്രോളിയില്‍ തന്നെ കഴിയേണ്ടി വന്നത്. പ്രായമായ സ്ത്രീയ്ക്ക് ബെഡ് നല്‍കാന്‍ താമസം നേരിട്ടത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ താലഗട്ട് ഡെപ്യൂട്ടി സിഇഒ സാറാ മക് മികന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു. രോഗിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു സംസാരിക്കുമെന്നും അവര്‍ അറിയിച്ചു.
ചികിത്സയ്‌ക്കെത്തിയ ഉവരെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ തന്നെ കിടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ട്രോളയില്‍ പരിചരിക്കാനും തുടങ്ങി. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് വരെ ഇതേ അവസ്ഥയിലായിരുന്നു ചികിത്സ നല്‍കിയത്. ആഴ്ചയവസാനം നിരവധി രോഗികള്‍ക്ക് തിരക്കുമൂലം ചികിത്സയ്ക്കായി വളരെയധികം സമയം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് മക് മികന്‍ വ്യക്തമാക്കി. എമര്‍ജന്‍സി വിഭാഗത്തില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങളായി എമര്‍ജന്‍സി വിഭാഗത്തിലെത്തുന്ന പ്രായമായ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടെന്നും അവര്‍ പറഞ്ഞു. ബാങ്ക് ഹോളിഡേയും ആഴ്ച്ചവാസാനവുമൊക്കെയാകുമ്പോള്‍ ആശുപത്രിയില്‍ തിരക്ക് വര്‍ധിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് ട്രോളികളെ കൂടുതല്‍ ആശ്രയിക്കുന്നത്.
പ്രായമായ സ്ത്രീയ്ക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രോളിയില്‍ നല്‍കിയ ചികിത്സ ഒരു തരം പീഡനമാണെന്ന് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ. ജെയിംസ് ഗ്രേ പറഞ്ഞു. അവര്‍ക്ക് വലിയ തോതിലുള്ള അനാദരവാണഅ ലഭിച്ചതെന്നും സ്വകാര്യതയുടെ ലംഘനം നടന്നെന്നും ശബ്ദവും പ്രകാശവുമെല്ലാം രോഗാവസ്ഥയില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഡോക്ടര്‍ പറഞ്ഞു. താലഗട്ട് ഹോസ്പിറ്റലില്‍ ദിവസവും തിരക്ക് അനിയന്ത്രിതമാകുകയാണ്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും മനുഷ്യാവകാശമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നതെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
-എജെ-