തീവ്രവാദി ആക്രമണം, ഹൃത്വിക്ക് റോഷന്റെ ട്വീറ്റ് വിവാദമായി

 
ഇംഫാല്‍: മണിപ്പൂരിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ച് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ചെയ്!ത് ട്വീറ്റ് വിവാദമാകുന്നു. മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്ന് ട്വീറ്റ് ചെയ്തതാണ് വിവാദമായത്.

മനസാക്ഷിയില്ലാത്ത, ബുദ്ധിശൂന്യമായ മണിപ്പൂരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 20 ജവാന്‍മാരുടെ കുടുംബത്തിന് എന്റെ ആദരാഞ്ജലികള്‍ എന്നായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റ്. ഇത് വിവാദമായപ്പോള്‍ ഹൃത്വിക് തിരുത്തലുമായി എത്തി. തിരിച്ചറിയാന്‍ കഴിയാത്ത മണിപ്പൂരി ആദിവാസി ഗ്രൂപ്പെന്നാണ് ഹൃത്വിക് തിരുത്തിയത്. ഹൃത്വിക്കിന്റെ ഈ പരാമര്‍ശം കൂടുതല്‍ വിവാദമായിരിക്കുകയാണ്.

20 ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു. ഉള്‍ഫയെ ആദിവാസി ഗ്രൂപ്പെന്ന് പരാമര്‍ശിച്ചതാണ് വിവാദമുണ്ടാകാന്‍ കാരണം.

-എജെ-

Share this news

Leave a Reply

%d bloggers like this: