രാജസ്ഥാനും മാഗി നിരോധിച്ചു

 

ജയ്പുര്‍: കേന്ദ്ര സുരക്ഷാ റെഗുലേറ്ററി അതോററ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരും സംസ്ഥാനത്ത് മാഗി നൂഡില്‍സിന്റെ വില്‍പന നിരോധിച്ചു. മാഗിയുടെ വില്‍പന നിരോധിച്ചുവെന്നുകാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ബി.ആര്‍.മീന അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാഗി ന്യൂഡില്‍സ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ നിരോധനം തുടരുമെന്ന് മീന പറഞ്ഞു.

അനുവദനീയമായതില്‍ക്കവിഞ്ഞ് രാസഘടകങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് മാഗിക്ക് വിലക്ക് വന്നത്. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ മാഗിയുടെ വില്‍പന നിരോധിച്ചിരിക്കുകയാണ്. മൂന്നു മാസത്തേക്കാണ് തമിഴ്‌നാട്ടില്‍ നിരോധനം.

-എജെ-

Share this news

Leave a Reply

%d bloggers like this: