ഐശ്വര്യാറായ് മണിരത്നം ചിത്രത്തില്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐശ്വര്യ റായ് വീണ്ടും മണിരത്‌നം സിനിമയിലെത്തുന്നു. ലോകസുന്ദരി പട്ടം കിട്ടിയ ശേഷം ഐശ്വര്യാ റായി വെള്ളിത്തിരയില്‍ അരങ്ങേറിയത് മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു.മോഹന്‍ലാലായിരുന്നു നായകന്‍. പിന്നീട് മണിരത്‌നത്തിന്റെ ഗുരു, രാവണന്‍ എന്നീ ചിത്രങ്ങളിലും ഐശ്വര്യാ റായി നായികയായി. ഇപ്പോഴിതാ മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഐശ്വര്യാ റായി നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദുല്‍ഖറിനേയും നിത്യാ മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒകെ കണ്‍മണിയാണ് മണിരത്‌നത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കാനിരിക്കുന്ന ഒരു ചിത്രത്തിന്റെ തിരക്കഥാ ജോലിയിലാണ് ഇപ്പോള്‍ മണിരത്‌നം. മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: