മംഗള്‍യാന്‍ 15 ദിവസം വിവരങ്ങള്‍ നല്‍കില്ല…സ്വയം നിയന്ത്രിക്കും

ബംഗലൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ മംഗള്‍യാനില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല. ചൊവ്വായ്ക്കും ഭൂമിയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നതിനാല്‍ മംഗള്‍യാനും ബംഗലൂരുവിലെ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലാണിത്.

ജൂണ്‍ 22നാകും പിന്നീട് മംഗള്‍യാനുമായുള്ള ബന്ധം പുന:സ്ഥാപിക്കാനാവുക.ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാ ദൗത്യമെന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ദൗത്യമാണ് മംഗള്‍യാന്‍. വിക്ഷേപണത്തിന് ശേഷം ആദ്യമായാണ് ഉപഗ്രഹവുമായുള്ള ബന്ധം ഇത്ര നീണ്ട കാലത്തേക്ക് നഷ്ടമാകുന്നത്.

ആശങ്കപ്പെടാനില്ലെന്നും ഈ കാലയളവില്‍ ഉപഗ്രഹം സ്വയം നിയന്ത്രിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: