ഡബ്ലിന്‍: മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും, കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടുമായ മോറാന്‍ മോര് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മിസ് കതോലിക്കാ ബാവാ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു.
ജൂണ്‍ 28 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ക്ലോണ്‍ഡാല്‍ക്കിനിലെ റോവ്ളയിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചാനയിക്കു0. 2.30ന് അഭിവന്ദ്യ കതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും.
കര്‍ദ്ദിനാള്‍ സ്ഥാനലബ്ദിക്കു ശേഷം ആദ്യമായി അയര്‍ലണ്ടില്‍ അജപാലന സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവിനെ അനുമോദിക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടില്‍ നിന്നും മലയാളീ സമൂഹത്തില്‍ നിന്നുമുള്ള വൈദീകരും മറ്റു പ്രമുഖ വ്യക്തികളും സംസാരിക്കും.