ലീമെറിക്ക്:രാജ്യത്തെ ആരോഗ്യ രംഗം കൂടുതല്‍ ശോചനീയാവസ്ഥയിലേയ്‌ക്കെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഒന്നിന് പിന്നാലെപുറത്ത് വരുന്നു.മണ്‍സ്റ്റര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ലീമെറിക്കിക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ട്രോളിയില്‍ 24 മണിക്കൂറിലേറെ 102 വയസുള്ള വൃദ്ധയെ കിടത്തിയതായി വാര്‍ത്ത പുറത്ത് വന്നു.കൗണ്ടി ക്ലയറില്‍ നിന്‍ ആംബുലന്‍സില്‍ ഇവിടെ എത്തിച്ച ഇവരെ കിടക്കകളുടെ അപര്യാപ്തത മൂലമാണത്രേ വെളിയില്‍ കിടത്തിയത്.
കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലാ ആശുപത്രിയില്‍ 101 വയസുകാരിയെ ട്രോളിയില്‍ കിടത്തിയതിനെ തുടര്‍ന്ന് എച്ച് എസ് ഇ മാപ്പ് പറഞ്ഞതിന്റെ ക്ഷീണം മാറും മുന്‍പേ ആണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സാധാരണക്കാരന്റെ അവസ്ഥ എത്ര ദയനീയം എന്നാണ് ചിലര്‍ ഇതിനോട് പ്രതികരിച്ചത്. വാര്‍ത്തകള്‍ ഇത്തരത്തില്‍ പുറത്ത് വരുമ്പോഴും നഴ്‌സിങ്ങ് മെഖലയിലും ഡോക്ടര്‍ മാരുടേ ക്ഷാമവും ആരോഗ്യ വകുപ്പിനെ കുറഞ്ഞൊന്നുമല്ലവലയ്ക്കുന്നത്.