അയര്‍ലന്‍ഡ്:അമിത മദ്യപാനത്തെ തുടര്‍ന്ന് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മദ്യാപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. അമിതമദ്യപാനത്തെ തുടര്‍ന്ന് അടിയന്തരമായി വൈദ്യസഹായം തേടുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമാണ് അയര്‍ലന്‍ഡെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. അളുകളുടെ മദ്യോപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വെയില്‍ അയര്‍ലന്‍ഡിലെ 2393 പേരില്‍ 2.8 ശതമാനവും മദ്യാപാനത്തെ തുടര്‍ന്ന് അടിയന്ത വൈദ്യസഹായം തേടിയവരാണ്. ബ്രസീലില്‍ ഇത് 2.2 ശതമാനവും യുകെയിലും സ്‌കോട്‌ലന്‍ഡിലും 1.6 ശതമാനവും ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ 1.5 ശതമാനവും ആണ്.

അയര്‍ലന്‍ഡില്‍ അമിതമായി മദ്യപിക്കുകയും അടിയന്തര വൈദ്യസഹായവും തേടുന്നവരുടെ എണ്ണം കൂടുതലാണെന്നതിനോടൊപ്പം മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നുവെന്നതാണ് മദ്യപാനികളായ ഐറിഷുകാരുണ്ടാക്കുന്ന പ്രധാന പ്രശ്‌നം. പരിക്ക്, സുബോധം നഷ്ടമാകുക, ഛര്‍ദി എന്നിവയെല്ലാം മൂലം വൈദ്യസഹായം തേടുന്നവരുടെ എണ്ണവും കുറവല്ല. മദ്യപിച്ച് സുഖമില്ലാതെയായി സഹായം ആവശ്യപ്പെടുന്ന പത്തുപേരില്‍ ഏഴുപേരെയും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നുണ്ട്. വര്‍ധിച്ചുവരുന്ന തിരക്കിനിടയില്‍ മദ്യപാനം രോഗികളാക്കിയവരെയും വഹിച്ചുകൊണ്ട് ആംബുലന്‍സുകള്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന കാഴ്ച ആഴ്ച അവസാനങ്ങളില്‍ സാധാരണമാണ്. ഇത് നഴ്‌സുമാര്‍ക്കും ഡോക്ടേഴ്‌സിനും നല്‍കുന്ന അധികഭാരം ചെറുതല്ല. മദ്യപാനികളില്‍ ചിലര്‍ ഒരു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ദിവസം ആശുപത്രികളില്‍ കയറിയിറങ്ങുന്നു. ഒരു ദിവസം തന്നെ ഒന്നിലേറെ പ്രാവശ്യം ആശുപത്രിയില്‍ മദ്യാപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി എത്തുന്നവരുടെ എണ്ണവും ആശങ്കയുളവാക്കുന്നതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: