മോദി മികച്ച ഇവന്റ് മാനേജരും കച്ചവടക്കാരനും-മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഇവന്റ് മാനേജരും കച്ചവടക്കാരനുമാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മന്‍മോഹന്റെ പ്രസ്താവന. യുപിഎ സര്‍ക്കാരിന്റെ പദ്ധതികളെ മോദി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തിറങ്ങണമെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

ഒരുവശത്ത് നല്ലകാര്യങ്ങള്‍ ചെയ്ത് മുഖം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടു വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെ വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ജനപ്രിയ പദ്ധതികള്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കി. കേന്ദ്രത്തിനൊപ്പം ജോലി ചെയ്തു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. എന്നാല്‍ കോണ്‍ഗ്രസുകാരന്‍ എന്ന രീതിയില്‍ ജനതാല്‍പര്യത്തിന് എതിരായി മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എതിര്‍ക്കുകയും വേണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഒന്‍പതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസിലുള്ള വിവാദവിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: