ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് ((FETAC 5)കോഴ്‌സുകളിലേയ്ക്ക് അയര്‍ലണ്ടിലെ 5 കേന്ദ്രങ്ങളില്‍ ജൂണ്‍ മാസത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍,കോര്‍ക്ക്,ലിംറിക്ക്,വാട്ടര്‍ ഫോര്‍ഡ്,എന്നിസ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ മോഡ്യൂളിനും 40 മണിക്കൂര്‍ വീതം ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്ന കോഴ്‌സ് എട്ടു മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിക്കുന്നത്. ആശുപത്രികളിലോ നഴ്‌സിംഗ് ഹോമുകളിലോ ഹൃസ്വകാല പ്രവര്‍ത്തി പരിചയം പൂര്‍ത്തിയാക്കി കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് നേടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയും ജോലി ലഭ്യമാകാനുള്ള നിരവധി അവസരങ്ങള്‍ ലഭ്യമാണ്.
അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആയിരത്തോളം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള ബി ആന്‍ഡ് ബി നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്.2004 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറു കണക്കിന് മലയാളികളും ഉണ്ട്.
നഴ്‌സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്‌സിംഗ് ഫോഴ്‌സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട എച്ച് എസ് ഇ ഇന്റര്‍വ്യൂ വഴി ബി ആന്‍ഡ് ബി നഴ്‌സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക് എച്ച് എസ് ഇ യില്‍ നേരിട്ട് ജോലി ലഭിച്ചിട്ടുണ്ട്.അടുത്ത വര്‍ഷങ്ങളിലും സര്‍ക്കാര്‍ കൂടുതല്‍ പേരെ സര്‍വീസില്‍ സ്വീകരിക്കും എന്ന് ഉറപ്പാക്കിയിട്ടുള്ളതിനാല്‍ വന്‍ അവസരങ്ങളാണ് പഠിതാക്കളെ കാത്തിരിക്കുന്നത്.
ഡബ്ലിനില്‍ ജൂണ്‍ 12 ന് (B&B Nursing office, Unit 2A, Riverside business park, Whitetown road, Tallaght, Dublin)താലയിലും കോര്‍ക്കില്‍ ജൂണ്‍ 9 ന് വില്‍ട്ടനിലും പുതിയ ബാച്ചുകള്‍ ആരംഭിക്കും,മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.
മാര്‍ഗരേറ്റ് ബേണ്‍ 0876865034
വിനോദ് ശശിധരന്‍ 0876939604