ന്യൂഡല്‍ഹി : എഎപി സര്‍ക്കാരിനെ വെട്ടിലാക്കി നിയമമന്ത്രിയെ പോലീസ് അറസ്റ്റു ചെയ്തു. അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നതിനു വേണ്ടി വ്യാജ നിയമ ബിരുദം ചമച്ചെടുത്തെന്ന കേസിലാണ് ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ്്് തോമറിനെ പോലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി ബാര്‍ കൈണ്‍സിലാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്കിയത്. പോലീസ് ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫീസില്‍ ചെന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സാകേത് കോടതിയിലെത്തിച്ച മന്ത്രിയെ നാലു ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും തോമറിന്റെ നിയമ ബിരുദം വ്യജമാണെന്ന തരത്തില്‍ പല വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. തോമര്‍ അവധ് സര്‍വകലാശാലയില്‍ നിന്നു നേടിയ ബിഎസ്‌സി ബിരുദവും ബിഹാര്‍ സംസ്ഥആനത്തു പ്രവര്‍ത്തിക്കുന്ന ബിശ്വന്ത് സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേടിയ നിയമ ബിരുദവും വ്യാജമാണെന്നു ഇതിനോടകം പോലീസ് വ്യക്തമാക്കി. തോമറിന്റെ അറസ്റ്റിനെ തുടര്‍ന്ന് എഎപി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പകപോക്കുകയാണെന്നും എഎപി നേതാക്കളും ഡല്‍ഹി സര്‍ക്കാരും വ്യക്തമാക്കി. എംഎല്‍എയെ അറസ്റ്റു ചെയ്യുന്നതിനു മുന്‍പ് സ്പീക്കറുടെ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ലെന്ന് ഡല്‍ഹി സ്പീക്കര്‍ രാം നിവാസ് വ്യക്തമാക്കി. എന്നാല്‍ ഈ പ്രസ്താവന പോലീസ് തള്ളി.
നാമനിര്‍ദേശ പത്രികയില്‍ ബിരുദമുണ്ടെന്ന് വ്യാജമായി ചേര്‍ത്തതുമായി ബന്ധപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് തോമറിനെ പോലീസ് അറസ്റ്റു ചെയ്തത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് തോമറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഡി