ശ്രദ്ധ നേടി ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളെ പ്രമേയമാക്കി ഒരുക്കിയ പരസ്യചിത്രം ശ്രദ്ധ നേടുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ പരസ്യത്തിലാണ് ലെസ്ബിയന്‍ പെണ്‍കുട്ടികളെ കഥാപാത്രമാക്കിയിരിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പരസ്യമാണ് ഇത്.

ഒന്നിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി തയ്യാറെടുക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രണ്ടര മിനിറ്റിലേറെ നീളുന്ന പരസ്യം അവതരിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരസ്യത്തിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ‘ദ വിസിറ്റ്’ എന്ന പേരിലുള്ള പരസ്യ വീഡിയോ യൂട്യൂബില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഫെയ്‌സ്ബുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങുകളില്‍ ഇതുവരെ ആകെ മുപ്പത് ലക്ഷത്തിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞെന്നാണ് പരസ്യചിത്രത്തിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: