ഡബ്ലിന്‍: ഒരാളെ പോലെ ഏഴുപേര്‍ ഉണ്ടാകുമെന്നാണു പറയാറുണ്ട്. ഇതു കണ്ടുപിടിക്കാന്‍ ട്വിന്‍ സ്‌ട്രൈഞ്ചേഴ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത് അപരിചിതരായ ഇരട്ടയെ കണ്ടെത്തി അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ നിയാം ഗീനിയെന്ന അയര്‍ലന്‍ഡുകാരിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ആദ്യം ഒരാളെ കണ്ടെത്തിയ നിയാം അപരിചിതയായ രണ്ടാമത്തെ ഇരട്ടയെയും കണ്ടെത്തിയിരിക്കുകയാണ്.
സ്വന്തം രൂപത്തിലുള്ള ആളെ കണ്ടെത്താന്‍ നിയാം ഗീനി എന്ന ഐറിഷ് യുവതി കഴിഞ്ഞ മാര്‍ച്ച് മുപ്പതിനാണ് ട്വിന്‍ സ്െട്രെഞ്ചേഴ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി ഫെയ്‌സ്ബുക്കില്‍ ഈ പേരില്‍ പേജ് തുടങ്ങുകയാണ് ആദ്യം ചെയ്തത്. പേജ് തുടങ്ങിയതോടെ നിരവധി പേര്‍ സഹായത്തിനെത്തി. ഗീനിയോട് രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങളും വിവരങ്ങളും പേജിലൂടെ ലഭിച്ചു. ഗീനിയും സുഹൃത്തുക്കളായ ടെറെന്‍സ് മന്‍സാംഗ, ഹാരി ഇംഗ്ലിഷ് എന്നിവര്‍ ചേര്‍ന്നാണു പുതിയ പദ്ധതി തയാറാക്കിയത്. പരസ്പരമുള്ള ഒരു മത്സരത്തിന്റെ ഭാഗമായി കൂടിയാണ് പേജ് തുടങ്ങിയത്. തങ്ങളുടെ രൂപസാദൃശ്യമുള്ളവരെ ആരാണ് ആദ്യം കണ്ടെത്തുക എന്നതായിരുന്നു മത്സരം. രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഗീനി തന്റെ അപരിചിതയായ ഇരട്ടയെ കണ്ടെത്തുകയും ചെയ്തു. കാരന്‍ എന്നായിരുന്നു അവരുടെ പേര്. ഗീനയും കാരനും തമ്മിലുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും യുട്യൂബിലും അപ്ലോഡ് ചെയ്തതോടെ സംഭവം വന്‍ ഹിറ്റായി. ആറു മില്ല്യണ്‍ പേരാണ് ഇതുവരെ അപരിചിത ഇരട്ടകളുടെ ചിത്രങ്ങള്‍ കണ്ടിരിക്കുന്നത്.
തുടര്‍ന്ന് ട്വിന്‍ സട്രൈഞ്ചേഴ്‌സ് എന്ന പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരെ ഗീനിയും കൂട്ടുകാരും ഫെയ്‌സ്ബുക്കിലൂടെ ക്ഷണിക്കുകയും ചെയ്തു. എന്തായാലും കഴിഞ്ഞയാഴ്ച നിയാം തന്റെ രണ്ടാമത്തെ ഇരട്ടയെയും കണ്ടെത്തി. ആദ്യത്തെ അപരിചിത ഇരട്ട കാരന്‍ ഐറിഷുകാരി തന്നെയായിരുന്നെങ്കില്‍ രണ്ടാമത്തെ അപരിചിത ഇരട്ട ഇറ്റലിക്കാരിയായ ലുയ്‌സയാണ്. രണ്ടാമത്തെയാളെ കാണാന്‍ നിയാം ഇറ്റലിയിലേക്ക് പറക്കുകയും ചെയ്തു. ലൂയ്‌സയുടെ അമ്മയുടെയും സുഹൃത്തിന്റയും സാന്നിദ്ധ്യത്തില്‍ പരസ്പരം കണ്ടുമുട്ടിയപ്പോഴുള്ള ഇരവരുടെയും അനുഭവവും ഒരേ മേക്കപ്പിലുള്ള ഫോട്ടോഷൂട്ടും വീഡിയോയില്‍ കാണാം.
-എജെ-