മന്ദാരചെപ്പ് സംഗീതസന്ധ്യ- ജൂലൈ 2 ന് കോര്‍ക്കില്‍

 

കോര്‍ക്ക്: കോര്‍ക്കിലെ സംഗീതപ്രേമികളുടെ കൂട്ടായ്മക്ക് അരങ്ങോരുങ്ങുകയായി. 2015 ജൂലൈ 2 ന് 6 മണിക്ക് ടോഗരിലെ ഫിന്‍ബാര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്ന സംഗീതസന്ധ്യയിലേക്ക് എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയുന്നു .കുട്ടികള്‍ക്കായി ബിഗ്‌സ്‌ക്രീന്‍ കാര്‍ട്ടൂണ്‍ സിനിമയും ഈ വേദിയില്‍ സമാന്തരമായി നടത്തപെടുന്നതാണ്. എല്ലാവര്‍ഷവും നടത്താനഗ്രഹിക്കുന്ന ഈ കൂട്ടായ്മയില്‍നിന്നും ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നു .മിനിമം സംഭാവന 5 യൂറോയും ഫാമിലി സംഭാവന 10 യൂറോയുമാണ് . 24 ഓളം വീടുകളിലെ പാട്ടുകാര്‍ അണിനിരക്കുന്ന ഈ സംഗീതവിരുന്നു വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം ആഗ്രഹിക്കുന്നു.

സ്‌നേഹപൂര്‍വ്വം,
മന്ദാരചെപ്പുകൂട്ടായ്മ.

Share this news

Leave a Reply

%d bloggers like this: