ലണ്ടന്‍: കൗണ്ട് ഡ്രാക്കുളയായി അഭ്രപാളികളില്‍ തിളങ്ങിയ പ്രശസ്ത ഹോളിവുഡ് നടന് സര് ക്രിസ്റ്റഫര്‍ ലീ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് അന്തരിച്ചത്.
ഡ്രാക്കുളയായും , വിക്കര്‍മാന്‍,’ജെയിംസ്ബോണ്ടി’ലെ സ്കരമാംഗയും ലോര്‍ഡ് ഓഫ് ദ റിങ്സിലെ സറുമന് എന്നീ വില്ലന്‍വേഷങ്ങളിലൂടെ പ്രശസ്തനായ ലീ 250 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങളെയെല്ലാം മരണവാര്‍ത്ത അറിയിച്ച ശേഷം മാത്രം വാര്‍ത്ത പുറത്തുവിട്ടാല്‍ മതിയെന്ന അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റിന്റെ നിര്‍ബന്ധം മൂലമാണ് മരണവാര്‍ത്ത പുറം ലോകം അറിയാന്‍ വൈകിയത്.
നാടക,സാമൂഹ്യ സേവന രംഗത്ത് നല്കിയ സംഭവനകള്‍ പരിഗണിച്ച് 2009 ലാണ് അദ്ദേഹത്തിന് സര് പദവി ലഭിച്ചത്. 1947 ലാണ് ലീ അഭിനയ രംഗത്തെത്തുന്നത്. ലോര്‍ഡ് ഓഫ് മിസ്റൂള്‍ ആണ് ലീയുടെ ആത്മകഥ. 2009ല്‍ പുറത്തിറങ്ങിയ ട്രയാഗാണ് ലീ അവസാനമായി എത്തിയചിത്രം.