ഉമ്മന്‍ ചാണ്ടിക്ക് സൗദി അറേബ്യയിലും അപരന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയാണെന്നേ തോന്നൂ, അത്രയ്ക്ക് സാദൃശ്യമുണ്ട് ഇരുവരും തമ്മില്‍.
ഏതാനും ആഴ്ചകള്‍ മുമ്പ് ‘കാനഡയിലെ ഉമ്മന്‍ ചാണ്ടി’യെന്ന പേരില്‍ മുഖ്യമന്ത്രിയുടെ മുഖസാദൃശ്യമുള്ള ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ആദ്യത്തെ ഫോട്ടോയിലെ ആള്‍ പാന്റും കോട്ടുമാണ് ധരിച്ചിരിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ ‘ഉമ്മന്‍ ചാണ്ടി’ ധരിച്ചിരിക്കുന്നത് അറബി വേഷമാണ്.
ഈ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വച്ച് മനോഹരമായ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ഉമ്മന്‍ ചാണ്ടിയെ ‘നന്ദനം’ എന്ന ചിത്രത്തില്‍ ജഗതി അവതരിപ്പിച്ച കുമ്പിടിയെന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചുള്ള കമന്റുകളാണ് ഇട്ടിരിക്കുന്നത്. ഏതായാലും കൂടുതല്‍ ‘ഉമ്മന്‍ ചാണ്ടി’മാരുടെ ഫോട്ടോകള്‍ വരുമോയെന്ന കാത്തിരിപ്പിലാണ് സോഷ്യല്‍ മീഡിയ.
-എജെ-