ഡബ്ലിന്‍: കുടിയേറ്റ വിരുദ്ധത യൂറോപില്‍ തലപൊക്കുന്നു. സിറിയയില്‍ നിന്ന് എണ്ണായിരത്തോളം പേരെ സ്വീകരിക്കാനുള്ള നോര്‍വെയുടെ തീരുമാനത്തിനെതിരെ കുടിയേറ്റ വിരുദ്ധ കക്ഷികള്‍ രംഗത്തെത്തി. സിറിയയില്‍ നിന്ന് യുഎന്‍ കോട്ടയായ എണ്ണായിരം പേരെ സ്വീകരിക്കാനാണ് നീക്കം . ഇക്കാര്യത്തില്‍ ഹിതപരിശോധന വേണമെന്നാണ് ആവശ്യം.
വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്‍റ് ചര്‍ച്ചയില്‍ കോട്ട അംഗീകരിക്കാനാവില്ലെന്ന് പാര്‍ലിമെന്‍റിലെ എട്ട് പാര്‍ട്ടികള്‍ ആറു പേരും വ്യക്തമാക്കി. മുന്‍സിപ്പല്‍ ഇലക്ഷന്‍റെ തിരക്കിലേക്ക് കടക്കുകയാണ് പാര്‍ട്ടികള്‍. ഇതിനൊടൊപ്പം അഭയാര്‍ത്ഥി വിഷയത്തില്‍ ഹിതപരിശോധന വേണമെന്നും പറയുന്നു. പ്രോഗ്രസ് പാര്‍ട്ടി ഡെപ്യൂട്ടി ലീഡറായ Ketil Solvik-Olsen വിഷയം ജനങ്ങള്‍ക്ക് നല്‍കാനാണ് ആവശ്യപ്പെടുന്നത്. മറ്റ് പാര്‍ട്ടികലും ജനങ്ങളുടെ അഭിപ്രായത്തിന് വില നല്‍കുമെന്നാണ് കരുതുന്നത്.
ജനങ്ങള്‍ തങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കരുന്നുണ്ടെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്തുകൊണ്ട് ഹിതപരിശോധന നടത്തി കൂടായെന്നും ചോദിക്കുന്നുണ്ടിവര്‍. 1994ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം വേണ്ടെന്ന ഹിതപരിശോധന തീരമാനിച്ചതിന് ശേഷം ഒരൊറ്റ ഹിതപരിശോധന പോലും നോര്‍വെയില്‍ നടന്നിട്ടില്ല.