കുട്ടികള്‍ക്കുള്ള സൗജന്യ ജിപി രജിസ്ട്രേഷന്‍..വെബ്സൈറ്റ് സ്തംഭിച്ചു

ഡബ്ലിന്‍: രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സൗജന്യ ജിപിക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിട്ട് അനുഭവപ്പെടും. ഇതിനായുള്ള വെബ് സൈറ്റ് സാങ്കേതിക പ്രശ്നം മൂലം തടസപ്പെട്ടിരിക്കുകയാണ്.  ജൂലൈ ഒന്ന് മുതല്‍ സൗജന്യ ജിപി സേവനം ലഭിക്കണമെങ്കില്‍ കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതേ സമയം തന്നെ പ്രാദേശിക ജിപി സൗജന്യ ജിപി പദ്ധതയില്‍ ഒപ്പ് വെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ശ്രമിക്കുമ്പോള്‍  പേജില്‍  “error” സന്ദേശമാണ് കാണിക്കുന്നത്.  വന്‍ തോതില്‍ രജിസ്ട്രേഷന്‍ വന്നത് മൂലമുള്ള പ്രശ്നമാണ് ഇപ്പോഴത്തേത് എന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ നടപടികള്‍ എടുത്ത് തുടങ്ങിയിട്ടുണ്ട്.

www.pcrsonline.ie എന്ന ബദല്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ലൈവായാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. അത് കൊണ്ട് തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് സ്വാഭാവികമായി ജിപി രജിസ്റ്ററും പുതുക്കപ്പെടും.   ലോക്കല്‍ ഹെല്‍ത്ത് ഓഫീസില്‍ നിന്ന് പ്രാദേശിക ജിപിമാര്‍ കരാറിന്‍റെ ഭാഗമായിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്. ഡോക്ടര്‍മാരുടെ പേരും വിലാസവും വെച്ച് ഇത് അന്വേഷിക്കാവുന്നതാണ്. സ്വാകാര്യമായി പണം ചെലാവാക്കി ജിപിമാരെ കാണുന്ന 270,000 കുട്ടികളാണ് ആറ് വയസിന് താഴെയായി രജിസ്ട്രേഷന് എത്തുമെന്ന് കണക്കാക്കുന്നത്.  പോസ്റ്റലായും സൗജന്യ ജിപിസേവനത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അതേ സമയം ഇതിനായുള്ള ഫോം സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.

1,407 ജിപിമാരാണ് പദ്ധതിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ഇത് മെഡിക്കല്‍ കാര്‍ഡ് കരാറിലുള്ളെ ആകെ ഡോക്ടര്‍മാരുടെ 58ശതമാനം മാത്രമാണ്.  കുട്ടിയൊന്നിന് കരാറിലുള്ള ഡോക്ടര്‍മാര്‍ക്ക് എച്ച്എസ്ഇ ഫീസ് നല്‍കും. മൂന്നൂറോളം സ്വകാര്യ ഡോക്ടര്‍മാര്‍ അടക്കം ബാക്കിയുള്ള ഡോക്ടര്‍മാര്‍ കാരാര്‍ സ്വീകരിച്ചിട്ടില്ല. ഇത് മൂലം സൗജന്യ സേവനത്തിന് രക്ഷിതാക്കള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. തെക്കന്‍ ടിപ്പറേറിയിലാണ് ഏറ്റവും കുറവ് ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൂത്ത്, ഡണ്‍ലോഗൈര്‍, ലിമെറിക്ക്, പടിഞ്ഞാറന്‍ കോര്‍ക്ക്, കില്‍ഡയര്‍, വെസ്റ്റ് വിക് ലോ എന്നിവിടങ്ങളിലും ഡോക്ടര്‍മാരുടെ പങ്കാളിത്തം കുറവ് തന്നെയാണ്. ഡൊണീഗലിലും, സ്ലിഗോയിലും തൊണ്ണൂറ് ശതമാനം ഡോക്ടര്‍മാരും കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: