ന്യൂകാസില്‍ നിന്ന് സജീവമായ ബോംബ് കണ്ടെത്തി…

ഡബ്ലിന്‍: ന്യൂകാസില്‍ രാവിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍മിയുടെ  ബോംബ്  സ്ക്വാഡെത്തി. ഒരു വീടിന് പുറത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിരോധ സേനയെ മേഖലയില്‍ വിന്യസിക്കുകയും ചെയ്തു.

എക്സ്പ്ലോസീവ് ഓര്‍ഡന്‍സ് ഡിസ്പോസല്‍ ടീമിനാണ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ചുമതല.  സമീപപ്രദേശത്ത് ഗതാഗതം നിയന്ത്രിക്കുകയും വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ച നാലരക്ക് തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.  ബോംബ് സുരക്ഷിതമായ നിലയിലായിരുന്നു കണ്ടെത്തിയത്.

ബോംബിന്‍റെ ഭാഗങ്ങള്‍ പരിശോധിക്കുന്നതിനായി കൊണ്ട് പോകുകയും ഇവ സ്ഫോടന ശേഷിയുള്ളതാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. തെളിവെടുത്ത ശേഷം അഞ്ചേമുക്കാലോടെ മേഖല സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  ഈ വര്‍ഷം ഇത് 74-ാമത്തെ തവണയാണ് ബോംബ് കണ്ടെത്തുന്നത്. 18 എണ്ണം സ്ഫോടന ശേഷിയുള്ളതാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: