പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍ ആഘോഷിക്കുന്നു

ഡബ്ലിന്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രോപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ.തോമസ് പുതിയമഠത്തിന്റെയും ഫാ. ബിജു എം പാരേക്കാട്ടിന്റെയും സഹകാര്‍മത്വത്തിലും നടക്കുന്നു . ശനിയാഴ്ച്ച വൈകീട്ട് ആറരയോടെ സന്ധ്യാപ്രാര്‍ത്ഥന, ഏഴിന് കൊടിയേറ്റ്, ഏഴരക്ക് പ്രസംഗം എന്നിവ നടക്കും. ഞായറാഴ്ച്ച രാവിലെ പതിനൊന്നേ മുക്കാലിന് പ്രഭാത പ്രാര്‍ത്ഥന ആരംഭിക്കും.

12.12ന് വി. മുന്നുമ്മേല്‍കുര്‍ബാന തുടര്‍ന്ന് 1.45ന് പ്രസംഗം, 2.15ന് ആഘോഷമായ റാസ, ആശീര്‍വാദം, 2.45 ന്‌ സ്‌നേഹവിരുന്ന് എന്നിവ നടക്കും. കോര്‍ക്ക് സെന്റ് വിന്‍സെന്റ് ചര്‍ച്ച്, സണ്‍ഡേയ് വെല്‍ റോഡിലാണ് പെരുന്നാള്‍ ശുശ്രൂക്ഷകള്‍, സ്‌നേഹവിരുന്ന് ചര്‍ച്ച് ഹാളില്‍ ആയിരിക്കും നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ബിജു 0894239359, സജി 0873218951, പോള്‍ 0877589076

Share this news

Leave a Reply

%d bloggers like this: