കാള്‍സ്റ്റണ്‍:ഇവിടെ അഫ്രിക്കന്‍ വംശജരുടെ ദേവാലയത്തില്‍ നടത്തിയ കൂട്ടകൊലയുടെ പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കൊലപാതകിയായ യുവാവിന്റെ കടുത്ത വംശീയ വിദ്വേഷം. കറുത്ത വര്‍ഗ്ഗക്കാര്‍ ലോകം പിടിച്ചടക്കുന്നു എന്ന ആകുലത പലപ്പോഴായി ഇയാള്‍ താനുമായി ബന്ധപ്പെട്ടവരോട് പങ്ക് വച്ചിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡയ്‌ലന്‍ സ്റ്റോം എന്ന യുവ കൊലപാതകിയെ സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ നിന്നാണ് പോലീസ് പിടികൂടിയത്.തന്റെ കുട്ടിക്കാലത്തെ സുഹൃത്തായിരുന്ന ജോസഫ് മീക്കിന്റെ സമീപകാലത്ത് ഇയാള്‍ വീണ്ടും ബന്ധപ്പെടുകയും ആരെങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ ലോകം പിടിക്കുന്നതിന് മുന്‍പ് വെളുത്ത വര്‍ഗ്ഗക്കാര്‍ക്കായി എന്തെകിലും ചെയ്യണം എന്ന് പറയുകയും ചെയ്യണം എന്ന് പറയുകയും ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകിയുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ദക്ഷിണാഫ്രിക്കയിലേയും റൊഡേഷ്യയിലേയും വംശീയ സംഘടനകളുടെ പതാകകകള്‍ വഹിക്കുന്ന ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് നില്‍ക്കുന്നത്..
മാതാപിതാക്കള്‍ ഇയാളുടെ ജന്മദിനത്തിന് സമ്മാനമായി നല്‍കിയ പണം ഉപയോഗിച്ചാണ് കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വാങ്ങിയതെന്നാണ് പോലീസ് കരുതുന്നത്.
ഇതേ സമയം ഡയ്‌ലന്‍ റൂഫിന്റെ പേരില്‍ ഫേസ്ബുക്കില്‍ വംശീയതയെ അപലപിക്കുന്ന കമ്മ്യുണിറ്റികള്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ വിയോഗത്തില്‍വേദനിക്കുന്നവരോടുള്ള സഹതാപം നിറയുന്ന കമന്റുകള്‍ വിവിധ കോണുകളില്‍ നിന്ന് ഇതില്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
https://www.youtube.com/watch?v=aivOXRGePXc