ലോകമുത്തശ്ശി ജെറാലിയന്‍ ടാലി അന്തരിച്ചു

 

വാഷിംഗ്ടണ്‍: ലോകമുത്തശ്ശി ജെറാലിയന്‍ ടാലി വിടവാങ്ങി. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച യുഎസിലെ ഡിട്രോയിറ്റില്‍ നിന്നുള്ള ജെറാലിയന്‍ ടാലി (116) വാര്‍ധക്യസഹജമായ അസുഖം മൂലമാണ് അന്തരിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ യുഎസ് സ്റ്റേറ്റായ ജോര്‍ജിയയില്‍ 1899 മേയ് 23നാണു ടാലി ജനിച്ചത്. 1936ല്‍ വിവാഹിതയായ ടാലിക്ക് ഒരു മകളാണുള്ളത്. കടുത്ത ദൈവവിശ്വാസിയായ ടാലിയുടെ ഇഷ്ടവിനോദം ബൗളിംഗായിരുന്നു. 104-ാം വയസുവരെ ടാലി ബൗളിംഗിനായി സമയം ചെലവഴിച്ചിരുന്നതായി മകള്‍ ദെല്‍മ പറഞ്ഞു.

ആര്‍ക്കന്‍സാസ് സ്വദേശിയായ ജര്‍ത്രൂദ് വീവര്‍ (117) കഴിഞ്ഞ ഏപ്രില്‍ എട്ടിന് അന്തരിച്ചതിനെത്തുടര്‍ന്നായിരുന്നു ജെറാലിയന്‍ ടാലിക്കു ലോകമുത്തശ്ശിപ്പട്ടം ലഭിച്ചത്. വീവറുടെ നിര്യാണത്തെത്തുടര്‍ന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി ഇനി അലബാമയില്‍ നിന്നുള്ള 115കാരി സൂസന്ന ജോണ്‍സിനാണ്. 1899 ജൂലൈ ആറിനാണു സൂസന്നയുടെ ജനനം.

-എജെ-

Share this news

Leave a Reply

%d bloggers like this: